Advertisment

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് താലൂക്ക് കമ്മിറ്റി നല്‍കിയ ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ സമർപ്പണ ഉദ്ഘാടനം നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്കിന് കീഴിലുള്ള യൂണിറ്റുകളിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ സമർപ്പണ ഉദ്ഘാടനം കോഴിക്കോട് തഹസിൽദാർ കെ.ഗോകുൽ ദാസ് നിർവഹിച്ചു.

താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ താലൂക്ക് ചെയർമാൻ ടി.എ അശോകൻ അധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സുസജ്ജമായ വളണ്ടിയർമാരുടെ ശക്തമായ നിര കോഴിക്കോട് താലൂക്കിൽ വളർത്തിയെടുക്കണമെന്നും തഹസിൽദാർ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.

publive-image

കോഴിക്കോട് കോർപ്പറേഷൻ ഏരിയയിലേക്കുള്ള കോൺസെൻട്രേഷനുകൾ കോർഡിനേറ്ററുമായ സുധീഷ് കേശവപുരി ഏറ്റുവാങ്ങി. താലൂക്കിലെ പഞ്ചായത്തുകളിലേക്കുള്ള കോൺസെൻട്രേഷനുകൾ താലൂക്ക് വൈസ് പ്രസിഡൻറും പഞ്ചായത്ത് കോർഡിനേറ്ററുമായ ശശി വെണ്ണക്കോട് ഏറ്റ് വാങ്ങി.

ചടങ്ങിൽ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, വൈസ് ചെയർമാൻ ഷാൻ കട്ടിപ്പാറ, സെക്രട്ടറി ദീപുമൊടക്കല്ലൂർ, എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി അരങ്ങിൽ ഗിരീഷ് സ്വാഗതവും വൈസ് ചെയർമാൻ സുധീഷ് കേശവപുരി നന്ദിയും പറഞ്ഞു.

kozhikode news
Advertisment