New Update
തിരുവനന്തപുരം: സി.കെ. ജാനുവിന് പണം നല്‍കിയെന്ന ആരോപണം ഗൂഢാലോചനയെന്ന സുരേന്ദ്രന്റെ നിലപാട് അപ്രസക്തമെന്ന് പി.ജയരാജന്‍. താന്‍ പ്രസീതയെ കണ്ടിട്ടുണ്ടെന്ന ആരോപണം നിഷേധിച്ചില്ല. സുരേന്ദ്രന്‍ തെളിവുമായി വരുമ്പോള്‍ മറുപടി നല്‍കാമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
Advertisment
കെ. സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ജെആര്‍പി നേതാവ് പ്രസീതയും രംഗത്തെത്തി. പി.ജയരാജനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്ന് പ്രസീത പറഞ്ഞു. പണം രണ്ടുദിവസമായി തന്റെ പക്കലുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞതിന് തെളിവുണ്ട്. സി.കെ.ജാനു വിവാദം ജയരാജന്‍–പ്രസീത ഗൂഢാലോചനയെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.