New Update
/sathyam/media/post_attachments/HG2qQaCQIO2IJUa33fRG.jpg)
പൈക: പൈക ഇടറോഡിൽനിന്ന് പിന്നോട്ടെടുത്ത ടിപ്പറിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പൈക പാമ്പോലി തൈപ്പറമ്പിൽ റോയിയുടെ മകൻ ജോബിനാ (18)ണ് മരിച്ചത്.
Advertisment
ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന പാമ്പോലി കുന്നപ്പള്ളിൽ അലൻ (19)നെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് 5.45ന് പൈക ആശുപത്രി പടിക്ക് സമീപമാണ് അപകടം. പുല്ലുവെട്ടാൻ പോയി മടങ്ങുകയായിരുന്നു യുവാക്കൾ. ജോബിൻ്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അമ്മ: ബിന്ദു. സഹോദരൻ: റോബിൻ (കെഎസ്ഇബി കരാർജീവനക്കാരൻ പൈക).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us