Advertisment

'പെയ്തൊഴിയാത്ത ഓര്‍മക്കാലം' പ്രകാശനം ചെയ്തു

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ പ്രവാസിയായ മുഹമ്മദ് ഹുസൈന്‍ വാണിമേലിന്റെ ഓര്‍മകളും അനുഭവക്കുറിപ്പുകളും നിരീക്ഷണങ്ങളും കോര്‍ത്തിണക്കിയ 'പെയ്തൊഴിയാത്ത ഓര്‍മക്കാലം എന്ന പുസ്തകത്തിന്റെ പ്രകാശനം ദോഹയില്‍ നടന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച് & ഹിയറിങ്ങ് കോണ്‍ഫറന്‍സ് ഹാളിലെ ലളിതമായ ചടങ്ങിലാണ് പ്രകാശനം നടന്നത്.

ഖത്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച് & ഹിയറിങ്ങ് സി.ഇ.ഒ നിയാസ് കാവുങ്ങലിന് ആദ്യ പ്രതി നല്‍കി ഗ്രന്ഥകാരനും അധ്യാപകനുമായ ഡോ. കെസി. സാബുവാണ് പുസ്തകം പ്രകാശനം ചെയ്തത്.

എഴുത്തുകാരനായ തന്‍സീം കുറ്റ്യാടി, കലാ-സാസ്‌കാരിക പ്രവര്‍ത്തകനായ സുനില്‍ പെരുമ്പാവൂര്‍, അസ്‌ലം കൊടുമയില്‍, ശമീല്‍ അഹമ്മദ്, സലാഹ് കാലിക്കറ്റ്, ഷമീം, ഗ്രന്ഥകാരന്‍ ഹുസൈന്‍ വാണിമേല്‍ എന്നിവര്‍ സംബന്ധിച്ചു

-ഡോ. അമാനുല്ല വടക്കാങ്ങര

doha news
Advertisment