പാകിസ്ഥാന് കനത്ത നഷ്ടം വരുത്തി ഇന്ത്യയുടെ തിരിച്ചടി; കൊല്ലപ്പെട്ടത് എട്ടോളം പാക് സൈനികര്‍; പാകിസ്ഥാന്റെ ബങ്കറുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്നതിന്റെ വീഡിയോ

New Update

publive-image

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടു. ഇതിന് തക്ക മറുപടിയാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാന് നല്‍കിയത്. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എട്ടോളം പൈക് സൈനികര്‍ കൊല്ലപ്പെട്ടതായും പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റതുമായാണ് റിപ്പോര്‍ട്ട്. പാക് ബങ്കറുകള്‍ ഇന്ത്യ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Advertisment

മിസൈലാക്രമണത്തിലൂടെ നിയന്ത്രണരേഖയ്ക്ക് കുറുകെ പാക് അധിനിവേശ ഭാഗത്തെ കുന്നിന്‍ മുകളിലുള്ള ബങ്കറുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പീരങ്കിയും റോക്കറ്റുകളും ഉപയോഗിച്ച് പാക് സൈന്യത്തിന്റെ ഇന്ധന സംഭരണ ശാലകളും തകര്‍ത്തിട്ടുണ്ട്. തീവ്രവാദ കേന്ദ്രങ്ങളും തകര്‍ത്തിട്ടുണ്ടെന്ന് സൈന്യം അവകാശപ്പെട്ടു.

Advertisment