പാലായിലെ മാധ്യമ പ്രവർത്തകർ രക്തദാനം നടത്തി

New Update

പാലാ പ്രസ്സ് ക്ലബ്ബ് , മീഡിയാ സെൻറർ, പാലാ ബ്ലഡ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അരുണാപുരം മരിയൻ മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിൽ വെച്ചായിരുന്നൂ മാധ്യമ പ്രവർത്തകരുടെ രക്തദാനം.

Advertisment

publive-image

ജോസ്.കെ.മാണി എം.പി., മാണി. സി. കാപ്പൻ എം.എൽ.എ. , പാലാ ബ്ലഡ് ഫോറം പ്രസിഡന്റ് ഷിബു തെക്കേമറ്റം, മരിയൻ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർമാരായ സിസ്റ്റർ ഷേർളി, സിസ്റ്റർ ബെൻസി, മെഡിക്കൽ സൂപ്രണ്ട് ഡോ.മാത്യു തോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് മാധ്യമ പ്രവർത്തകർ രക്തം ദാനം ചെയ്തത്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു പ്രദേശത്തെ മാധ്യമ പ്രവർത്തകർ ഒന്നിച്ച് രക്തം ദാനം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയ ജോസ്.കെ. മാണി എം.പി.യും ,മാണി.സി. കാപ്പൻ എം. എൽ.എ.യും തങ്ങളുടെ ആശംസകളും അഭിനന്ദനങ്ങളും മുഴുവൻ മാധ്യമ പ്രവർത്തകർക്കും നേരുന്നതായും പറഞ്ഞു.

publive-image

പാലാ ബ്ലഡ് ഫോറം നേതാക്കളായ ഷിബു തെക്കേമറ്റം, കെ.ആർ.സൂരജ് പാലാ എന്നിവരും മരിയൻ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളിയും ആശംസകൾ നേർന്നു.പാലാ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ടി.എൻ. രാജൻ നന്ദി പറഞ്ഞു.

പാലാ പ്രസ്സ് ക്ലബ്ബ് പ്രസിഡൻറ് ജോണി ജോസഫ് പന്തപ്ലാക്കൽ, മറ്റു ഭാരവാഹികളായ സുനിൽ പാലാ, സിജി ജയിംസ് മേൽവെട്ടം, കെ.ആർ.ബാബു, ജയ്സൺ എസ്.ജി. സി. , പ്രശാന്ത് പാലാ, പാലാ മീഡിയാ സെന്റർ ഭാരവാഹികളായ സിനു പാളയം, ബിബിൻ മാടപ്പള്ളി, ജഫിൻ വലവൂർ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

pala blood donate
Advertisment