/sathyam/media/post_attachments/0fPhlkygUCcxNAOSN5sO.jpg)
പാലാ : 22 വയസുകാരി വിദ്യാര്‍ഥിനിയെ പാലായില്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് പാലായിലെ പൊതുസമൂഹം.
പരീക്ഷ എഴുത്തുന്നത് ഇടയ്ക്കു വച്ച് നിര്‍ത്തി പുറത്ത് ഇറങ്ങിയ അഭിഷേക് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കാത്തുനിന്ന് ആക്രമിക്കുകയും ബലമായി താഴേയ്ക്ക് വീഴിച്ചു കിടത്തിയ ശേഷം കഴുത്ത് ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു കൊലപ്പെടുത്തുകയും ആയിരുന്നു.
തലയോലപ്പറമ്പ് കളപ്പുരയ്ക്കല്‍ നിതിന മോളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് കൃത്യം നിര്‍വ്വഹിച്ചത്. ഇയാള്‍ ഇപ്പോള്‍ പാലാ പൊലീസിന്‍റെ കസ്റ്റഡിയിലാണ്.
പെണ്‍കുട്ടി വന്ന ഉടന്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതായി കോളേജിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു. ഇതുകണ്ട് ഇദ്ദേഹം ഓടിയെത്തുമ്പോഴേയ്ക്കും പ്രതി പെണ്‍കുട്ടിയെ കഴുത്തില്‍ കുത്തിപ്പിടിച്ചു നിലത്തുകിടത്തുകയും പേനാക്കത്തികൊണ്ട് കഴുത്തില്‍ വരയുകയുമായിരുന്നു.
ആളുകള്‍ ഓടിയെത്തും മുന്‍പ് കൃത്യം നടന്നു . പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ അടുത്ത് വരുമ്പോള്‍ കുട്ടിയ്ക്ക് അനക്കം ഉണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിച്ചു.
കോളേജ് മൈതാനത്തിന് സമീപത്തെ നടപ്പാതയില്‍ വച്ചായിരുന്നു സംഭവം . ഉടന്‍ സഹപാഠികള്‍ പ്രതിയെ തടഞ്ഞു നിര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us