പാലാ: യാത്രാ ബസിൽ കയറിയ ആസ്സാമി സ്ത്രീ പാലയിൽ പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 10 മണിയോടെ പാലാ കാെട്ടാരമറ്റം ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ആസ്സാമി സ്ത്രീ 2 ദിവസമായി ഈ ഭാഗങ്ങളിൽ അലഞ്ഞു തിരിയുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ തുമ്മിയും റോഡ് നീളം തുപ്പിയും നടന്ന ഇവരെ ബസ് സ്റ്റോപ്പിൽ കണ്ടതോടെ നാട്ടുകാരിൽ ചിലർ ബഹളമുണ്ടാക്കി.
/sathyam/media/post_attachments/oJ2d6YnyYKCKZChqHAhG.jpg)
നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ഇവർ അടുത്തുകണ്ട കോട്ടയം ബസ്സിൽ ചാടിക്കയറി. ഇതോടെ ബസ്സിലെ യാത്രക്കാർ ബസ്സിൽനിന്നും പരിഭ്രാന്തരായി പുറത്തേക്ക് ചാടിയിറങ്ങി ബഹളം കൂട്ടി.
/sathyam/media/post_attachments/7IrFneQrCNakgBOk6egx.jpg)
ഭാഷ വശമില്ലാത്തതിനാൽ സ്ത്രീ പറയുന്നത് നാട്ടുകാർക്കോ തിരിച്ചോ മനസിലാവാതെ വന്നു. തുടർന്ന് നാട്ടുകാർ ഈ വിവരം മുനിസിപ്പൽ അധികാരികളെയും പോലീസിലും അറിയിക്കുകയും ചെയർ പേഴ്സൺ മേരി ഡൊമിനിക്കിന്റെ നേതൃത്വത്തിൽ എത്തിയ ആരോഗ്യ പ്രവർത്തകരും എത്തി. ആശയ വിനിമയം കഴിയാതെ വന്നതോടെ യുവതിയെ ബലമായി പിടിച്ചു ആംബുലൻസിൽ കയറ്റി പാലാ ജനറൽ ഹോസ്പിറ്റലിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് കൂടുതൽ പരിശോധനക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us