/sathyam/media/post_attachments/bfP9hGbInSfSZt0LeCRl.jpg)
പാലാ : കോട്ടയത്ത് യാദൃശ്ചികമായി ഉണ്ടായ കൊറോണ വ്യാപനം ആശങ്ക പരത്തുന്നതിനിടെയും ആശ്വാസ വാര്‍ത്ത. പാലാ ജനറൽ ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ കഴിഞ്ഞ ഈരാറ്റുപേട്ട സ്വദേശികളായ നാലു പേരുടെ ശ്രവ പരിശോധനാ ഫലം നെഗറ്റീവാണ് എന്നതാണ് ഇന്ന് പാലാ ഈരാറ്റുപേട്ട സ്വദേശികള്‍ക്ക് ആശ്വാസമാകുന്നത് . ഇവർക്ക് കോവിഡ് രോഗം ബാധിച്ചിട്ടില്ല .
ജനസാന്ദ്രത കൂടിയ ഈരാറ്റുപേട്ട ഭാഗത്തുനിന്നുള്ളവരുടെ പരിശോധനാ ഫലം നാട്ടുകാരും ആരോഗ്യ പ്രവര്‍ത്തകരും ഏറെ ആശങ്കയോടെയാണ് കാത്തിരുന്നത്.
അതേസമയം പാലാ ജനറൽ ആശുപത്രിയിൽ ചുമയും കഫക്കെട്ടുമായി പ്രവേശിപ്പിച്ച പാലാക്കാരനായ ഒരു കോർപ്പറേഷൻ ജീവനക്കാരനെ ആരോഗ്യ നില വഷളായതിനെ തുടർന്ന് രാത്രിയോടെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലെ ഐസലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് വൈറൽ ന്യുമോണിയാ ആണെന്നായിരുന്നു ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ സന്ധ്യയോടെ പെട്ടെന്ന് ശ്വാസം മുട്ടലുണ്ടാവുകയും ആരോഗ്യ നില മോശമാവുകയും ചെയ്തതിനെ തുടർന്ന് മെഡിക്കൽ കോളജിലെ കോവിഡ് ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വിശദമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
ഇതോടെ പാലാക്കാരും പരിസര പഞ്ചായത്തുകളിലുള്ളവരും കടുത്ത ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാകുന്നത് . അധികാരികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചു വീടുകളില്‍ കഴിയാന്‍ ജനങ്ങള്‍ തയ്യാറാകണം . അതീവ ശ്രദ്ധ കൊടുക്കേണ്ട സമയമാണിതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us