ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലാ ബ്രാഞ്ച് ഈ വർഷത്തെ ഡോക്ടേഴ്സ് ദിന അവാർഡ് സമ്മാനിച്ചു

സുനില്‍ പാലാ
Friday, July 10, 2020

പാലാ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലാ ബ്രാഞ്ച് ഈ വർഷത്തെ ഡോക്ടേഴ്സ് ദിന അവാർഡ് ഡോ. ബ്രിജിത്ത് കോലാത്ത്, ഡോ. കെ ജോർജ് വർഗീസ് എന്നിവർക്ക് സമ്മാനിച്ചു.

ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധയാണ് ഡോ. ബ്രിജിത്ത് കോലാത്ത്. കോട്ടയം ഗവ ദന്തൽ കോളജ് മുൻ പ്രിൻസിപ്പാളും നിലവിൽ തിരുവല്ല പുഷ്പഗിരി ദന്തൽ കോളജ് പ്രിൻസിപ്പാളുമാണ് ഡോ.കെ ജോർജ് വർഗീസ് .

തങ്ങളുടെ ജീവിതത്തിലുടനീളം വൈദ്യശാസ്ത്ര മേഖലയിലൂടെ സമൂഹത്തിന് നൽകിയ സംഭാവനകൾക്കുളള ആദരസൂചകമായാണ് ഡോക്ടേർസ് ദിന അവർഡുകൾ നൽകുന്നത്. വീഡിയോ കോൺഫറൻസ് മുഖേന നടന്ന ചടങ്ങിൽ സംസ്ഥാന ഐ ടി മിഷൻ ഡയറക്ടർ ഡോ. ചിത്ര എസ് ,ഐ എ എസ് മുഖ്യാതിഥിയായി. ഡോ ബെറ്റി ജോസ് അദ്ധ്യക്ഷത വഹിച്ചു.

×