കോടികൾ കയ്യിൽ പിടിച്ച് മലയാളി കാത്തിരിക്കുന്നു: ആരെങ്കിലും ഒന്നു വായോ, ഇത് തട്ടിക്കൊണ്ടു പോകോ ''.. പ്ലീസ്

New Update

ഫ്രാന്‍സില്‍ ജോലി തരപ്പെടുത്തിനല്‍കാമെന്ന് പറഞ്ഞ് കേരളത്തിലങ്ങോളമിങ്ങോളമായി 40 ഓളം പേരില്‍ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തെ കിടങ്ങൂര്‍ പോലീസ് പിടികൂടിയത് ഇന്ന് നടന്ന ഒടുവിലത്തെ സംഭവം മാത്രം.....

Advertisment

publive-image

കോഴിക്കോട് പള്ളിപ്പാടം പറമ്പ് നൊട്ടികണ്ടത്തില്‍ എന്‍.കെ അക്ഷയ്(26) കൊല്ലം കരവാളൂര്‍ ചാരുവിള പുത്തന്‍വീട്ടില്‍ അജി(36) എന്നിവരെയാണ് പാലാ ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫ്, കിടങ്ങൂര്‍ സി.ഐ സിബി തോമസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കിടങ്ങൂര്‍ പിറയാര്‍ അടയാനൂര്‍ ബിനുജോണിന്റെ പരാതിയെത്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഫ്രാന്‍സില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ബിനുവില്‍ നിന്ന് 10.65 ലക്ഷം രൂപ അക്ഷയും അജിയും ചേര്‍ന്ന് തട്ടിയെടുത്തിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ പഞ്ചാബിലേക്ക് ഒളിവില്‍ പോയി.

പഞ്ചാബിലെ സിര്‍ക്ക്പൂര്‍ എന്ന സ്ഥലത്ത് ഇരുവരും ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം കിടങ്ങൂര്‍ പോലീസിന് ലഭിച്ചിരുന്നു.ഇതേത്തുടര്‍ന്ന് എ.എസ്.ഐ മാരായ സിബി, സ്റ്റാന്‍ലി പോലീസുകാരായ അരുണ്‍ചന്ദ്,ആന്റണി എന്നിവരുള്‍പ്പെട്ടസംഘം കഴിഞ്ഞ 22ന് പഞ്ചാബിലേക്ക് പുറപ്പെട്ടു. 26ന് പുലര്‍ച്ചെ ഒളിവില്‍ കഴിഞ്ഞിരുന്ന ഫ്‌ളാറ്റില്‍ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പുനലൂര്‍, രാമമംഗലം, കൊരട്ടി, കളമശേരി പോലീസ് സ്‌റ്റേഷനുകളിലും കൊല്ലം ക്രൈംബ്രാഞ്ചിലും അക്ഷയ്ക്കും അജിക്കുമെതിരെ കേസുണ്ട്.തട്ടിയെടുത്ത പണം ആര്‍ഭാട ജീവിതത്തിനാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

തട്ടിയെടുത്ത പണം ഉപയോഗിച്ച് അക്ഷയ് പോളണ്ടില്‍ 2 കോടി  രൂപ വിലയുള്ള രണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിയിരുന്നതായും പോലീസ് പറഞ്ഞു.

ഇവര്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായാണ് സൂചന.പ്രതികളെ ഇന്ന് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Advertisment