പാലാ നഗരസഭയുടെ 2021-22വാർഷിക പദ്ധതിയിൽ ആറേമുക്കാൽ കോടിയുടെ പദ്ധതികൾക്ക് ജില്ല ആസൂത്രസമിതി അംഗീകാരം നൽകി

New Update

publive-image

പാലാ:നഗരസഭ കൌൺസിൽ തയ്യാറാക്കി സമർപ്പിച്ച 67260000/-രൂപയുടെ പദ്ധതി ക്കാണ് അംഗീകാരം ലഭിച്ചതായി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു.

Advertisment

കോട്ടയം ജില്ലയിലെ നഗരസഭകളിൽ പാലാ നഗരസഭ ക്കാണ് 2021-22വാർഷിക പദ്ധതി ആദ്യത്തെ അംഗീകാരം ലഭിച്ചിട്ടുള്ളത്. ബഹു സർക്കാർ നിർദേശിച്ച സമയ പരിധിക്കു മുൻപേ തന്നെ പദ്ധതി സമർപ്പിച്ച നഗരസഭ കൗൺസിലിനെ ജില്ലാ ആസൂത്രണസമിതി യോഗം പ്രേത്യേകം അനുമോദിച്ചു.

പദ്ധതി രൂപീകരണം നടപടികൾ പൂർത്തീകരിക്കുന്നതിന് വാർഡ് സഭകളും സ്റ്റാന്റിംഗ് കമ്മിറ്റി കളും സമയ ബന്ധിതമായി പൂർത്തീകരിച്ച ബഹു. കൗണ്സിലർമാരെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരെയും നഗരസഭ ചെയർ മാൻ പ്രേത്യേകം അഭിനന്ദിച്ചു. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു ജില്ലാ ആസൂത്രണ സമിതിക്കു സമർപ്പിക്കുന്നതിന് നേതൃത നൽകിയ നഗരസഭ സെക്രട്ടറി ഉദ്യോഗസ്ഥർ എന്നിവരെ ചെയർമാൻ അനുമോദിച്ചു.

Advertisment