മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കള പാലാ ബിഷപ് മാര്‍ ജോസഫ്കല്ലറങ്ങാട്ട് സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 11നാണ് മാര്‍ കല്ലറങ്ങാട്ട് സമൂഹ അടുക്കള സന്ദര്‍ശനത്തിനെത്തിയത്.
/sathyam/media/post_attachments/4FeaRerwkqiq16Rbmr7O.jpg)
സമൂഹ അടുക്കളയിലെ പാചകക്കാരില്‍ നിന്നും സമൂഹത്തിനു ധാരാളം പഠിക്കാനുണ്ടെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സമൂഹത്തിന് ആകെ ഒരു ദുരിതമുണ്ടായപ്പോള്‍ അവര്‍ക്കു സമയത്തിന് ഭക്ഷണം നല്‍കി ഊട്ടുന്നത് സാമൂഹ്യ പ്രതിബദ്ധത ഉള്ളവര്‍ക്കേ കഴിയൂ. പാലാ നഗരസഭയുടെ ഭക്ഷണ വിതരണ പദ്ധതി ഏറെ ശ്ലാഘനീയമാണ്.
നമ്മുടെ നാട്ടിലെ അന്നന്നു തൊഴിലെടുത്തു ജീവിക്കുന്ന സമൂഹം ഇന്നു ആകെ ദുരിത കയത്തിലാണ്.അവര്‍ക്കു ഇതു പോലെയുള്ള സമൂഹ അടുക്കള ഗുണകരമാകും.അവര്‍ക്കു പറ്റുന്ന സഹായം നമ്മളോരോരുത്തരും നല്‍കേണ്ടതുണ്ട്.പാലായിലെ സമൂഹ അടുക്കളയ്ക്കു മാത്രമല്ല എല്ലാ സമൂഹ അടുക്കളയ്ക്കും കഴിയുന്നത്ര സഹായം ചെയ്യണമെന്നു എല്ലാ ഇടവക വികാരിമാര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയ കാര്യവും ബിഷപ്പ് ചൂണ്ടിക്കാട്ടി.
/sathyam/media/post_attachments/IS0Z6SLPzY4COiZRZXk5.jpg)
പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ മേരി ഡൊമിനിക്, സെക്രട്ടറി മുഹമ്മദ് ഹുവൈസ് കൗണ്‍സിലര്‍മാരായ അഡ്വ.ബിനു പുളിക്കക്കണ്ടം, ബിജു പാലൂപ്പടവിൽ ,ടോമി തറക്കുന്നേല്‍ ,ജോബി വെള്ളാപ്പാണി, ജിജി ജോണി, സിജി പ്രസാദ്, രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ്‌നെല്ലിക്കത്തെരുവില്‍ എന്നിവരും സന്നിഹിതരായിരുന്നു. പാലാ രുപതയുടെ സഹായം നേരത്തെ സമൂഹ അടുക്കളയ്ക്കു നല്‍കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us