പാലാ: ഗണിത ക്ലാസ്സിൽ സ്ക്രീനിലെത്തുന്ന 'ത്രിഡി' സംഖ്യകൾ, ..... ചിഹ്നങ്ങൾ. ഇവ ആവശ്യനേരത്ത് സ്ക്രീൻ വിട്ട് അദ്ധ്യാപകൻ്റെ കയ്യിലും, മുമ്പിലെ മേശയിലും വശങ്ങളിലും വന്നിരുന്നപ്പോൾ എട്ടിലേയും ഒൻപതിലേയും കുട്ടികളും അദ്ധ്യാപകരും അമ്പരന്നു.! വരാനിരിക്കുന്ന ഗണിത വിസ്മയപൂരത്തിൻ്റെ തുടക്കം മാത്രമായിരുന്നു ഇത്.
പത്താം ക്ലാസ്സിലെ ഗണിതത്തിൻ്റെ രണ്ടാം പാഠം ജ്യാമിതിയിലെ വൃത്തങ്ങൾ അത്യാധുനിക എഡിറ്റിംഗ് സംവിധാനങ്ങളിലൂടെ ഓൺലൈനായി അവതരിപ്പിച്ചത് ശ്രദ്ധേയനായത് തീക്കോയി സെൻ്റ് മേരീസ് സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകൻ ജിസ് മോനാണ്.
/sathyam/media/post_attachments/uSoCTpebjGuvkJ7aWJJ4.jpg)
ഓൺ ലൈൻ പാഠ അവതരണത്തിൽ വൃത്തങ്ങളും ,വൃത്തങ്ങളുടെ തത്വങ്ങളും പാറ്റേണുകളും എല്ലാം പല നിറങ്ങളിൽ, പല ഭാവങ്ങളിൽ വിണ്ണിൽ നിന്നും മണ്ണിലിറങ്ങിയപ്പോൾ കുട്ടികൾ മാത്രമല്ല, മറ്റ്അദ്ധ്യാപകരും വിദ്യാഭ്യാസ കേന്ദ്രങ്ങളുമൊക്കെ അത്ഭുത പരതന്ത്രരായി.
കോവിഡ് ലോക് ഡൗൺ കാലത്ത് വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ ആ ക്ലാസ്സുകൾ കാണുന്ന കുട്ടികൾക്കും നഷ്ടപ്പെടുന്ന കുട്ടികൾക്കും ഫോളോ അപ്പ് ക്ലാസ്സുകളും ആക്റ്റിവിറ്റികളും കൊടുക്കാൻ നിർദ്ദേശമുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായാണ് ജിസ് മോൻ തൻ്റെ അടുത്ത സുഹൃത്തായ കംപ്യൂട്ടർ ഗ്രാഫിക്സ് വിദഗ്ധൻ അനൂപ് പ്ലാശനാലിൻ്റെ സഹായത്തോടെ തൻ്റെ കുട്ടികൾക്ക് കണക്ക് ലളിതമാക്കാൻ വേണ്ടി ഈ ഗണിത വിസ്മയങ്ങൾ തയ്യാറാക്കിയത്.
ലോക്ഡൗണിൻ്റെ ആദ്യകാലങ്ങളിൽ കുട്ടികൾക്ക് വേണ്ടി 'ലജൻഡ്സ് ടോക്ക് ' എന്ന പേരിൽ ഒരു 'യുറ്റ്യൂബ്' ചാനൽ സുഹൃത്തായ ഫോട്ടോ -വീഡിയോ വിദഗ്ദ്ധൻ അനുപിൻ്റെ സഹായത്തോടെ തുടങ്ങുകയും അതിൽ കണക്കിലെ സൂത്രവിദ്യകൾ വേദഗണിതത്തിലൂടെ അവതരിപ്പിക്കുകയുമായിരുന്നു ജിസ്മോൻ.
/sathyam/media/post_attachments/n0wGWStXdQmXv249eGGu.jpg)
സ്കൂൾ തുറക്കുന്നത് അനിശ്ചിതമായി നീണ്ടപ്പോൾ സ്വന്തം സ്കൂളിലെ കുട്ടികളേയുദ്ദേശിച്ച് ചാനലിൽ 8,9,10 ക്ലാസ്സുകളിലേ ഗണിത ക്ലാസ്സുകൾ എടുക്കേണ്ടി വന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾക്ക് കുട്ടികൾക്ക് ഫോളോ അപ്പ് കൊടുക്കണമായിരുന്നു.
ഏറ്റവും മികച്ച പ്രകാശ-ശബ്ദ സംവിധാനത്തിൽ മികച്ച എഡിറ്റിംഗ് ഉം ഏറ്റവും ലളിതമായ ഗണിതാവതരണവുമായപ്പോൾ ധാരാളം പേർ ആ വീഡിയോകൾ ഷെയർ ചെയ്തു. പല സ്കൂളുകളും ഈ വീഡിയോകൾ വിക്ടേഴ്സ് ക്ലാസ്സുകൾക്ക് പിൻബലമായി ഇപ്പോൾ ഉപയോഗിക്കുന്നുമുണ്ട്.
പല സിനിമകൾക്കും ക്യാമറ ചലിപ്പിക്കുകയും എഡിറ്റിംഗ് നടത്തുകയും പ്ലാശ്ശനാലിൽ സ്വന്തമായി സ്റ്റുഡിയോ നടത്തുകയും ചെയ്യുന്ന സുഹൃത്ത് അനൂപ് അഞ്ജലിയുടെ സഹായത്തോടെ ജിസ് മോൻ 'ഓഗ്മെൻ്റഡ് റിയാലിറ്റി' ക്ലാസ്സ് റൂം ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്.
ആയിരങ്ങൾ മുടക്കി ഗ്രീൻ മാറ്റ്, പലതരം ലൈറ്റുകൾ എല്ലാം വാങ്ങി. ഷൂട്ട് എല്ലാം അതിൽ , എഡിറ്റിംഗ് അനൂപ് തന്നെ. കൂടെ ജിസ്മോനും ഇരിക്കും. അങ്ങനെയാണ് ഗണിതത്തിൽ ഓഗ് മെൻ്റഡ് റിയാലിറ്റി ക്ലാസ്സ്റും എന്നത് അന്വർത്ഥമായത്.
/sathyam/media/post_attachments/VG20OgDXN7TgGYoGnwdb.jpg)
ഈ പരീക്ഷണങ്ങളിൽ ജിസ്മോന് പിന്തുണയുമായി സ്വന്തം സ്കൂളും വീട്ടുകാരും കൂട്ടുകാരും മുഴുവനുമുണ്ട്
തീക്കോയി സെൻ്റ് മേരീസ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രാഹം എല്ലാ വിധ പിന്തുണയും നൽകി. സ്കൂളിൻ്റെ മൾട്ടിമീഡിയാ റൂം 'ഓഗ്മെൻ്റഡ് റിയാലിറ്റി സ്റ്റുഡിയോ ആക്കുവാൻ പൂർണ്ണമായും വിട്ടു നല്കുവാൻ ഈ പ്രധാനാധ്യാപകൻ തയ്യാറായി. ഈ റൂം മുഴുവൻ ഗ്രീൻ മാറ്റ് ചെയ്യാനുള്ള പുറപ്പാടിലാണ് ജിസ്മോനും അനൂപും.
അത് പൂർത്തിയായാൽ ഗണിത ക്ലാസ്സിൽ കൂടുതൽ അത്ഭുതങ്ങൾ എല്ലാവർക്കും ദർശിക്കാനാകും. മറ്റ് വിഷയങ്ങളുടെ ക്ലാസ്സുകളും എല്ലാത്തരം ജീവജാലങ്ങളും വിമാനങ്ങളും കപ്പലുകളുമെല്ലാം ക്ലാസ്സ് റൂമിൽ വന്നിറങ്ങും. ആ വമ്പൻ ദൃശ്യവിസ്മയത്തിനായി കാത്തിരിക്കുകയാണ് തീക്കോയി സ്കൂളിലെയും ഇതര സ്കൂളുകളിലെയും വിദ്യാർത്ഥികളും അധ്യാപകരും '
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us