പാലാ : ശനിയാഴ്ച രാത്രി 8 മണിയോടെ പാലാ മുണ്ടാങ്കൽ പോസ്റ്റ് ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ച ഇടുക്കി മുരിക്കാശ്ശേരി മുകളേൽ വീട്ടിൽ ഷിൻ്റോ ആൻ്റണി (37 ) യെയാണ് പാലാ എസ്. എച്ച്. ഓ കെ.പി. ടോംസണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/gpHZVrVdGOcimrCyEJSm.jpg)
പോസ്റ്റ് ഓഫീസിൽ നിന്നും അസാധാരണമായ ശബ്ദം കേട്ട് നാട്ടുകാർ മുണ്ടാങ്കൽ പള്ളിയിൽ വിളിച്ച് അറിയിക്കുകയും പള്ളിയധികാരികൾ ഉടൻതന്നെ പാലാ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് സംഭവസ്ഥലത്ത് പോലീസ് പാഞ്ഞ് എത്തിയപ്പോഴേക്കും നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഇയാൾ മറ്റു ചില മോഷണക്കേസ്സുകളിലും ഉൾപ്പെട്ടിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഗ്രേഡ് എസ്. ഐ. അനിൽകുമാർ കെ, സിവിൽ പോലീസ്ജോസ് സ്റ്റീഫൻ എന്നിവർ ചേർന്ന് പ്രതിയെ സ്റ്റേഷനിലെത്തിക്കുകയും തുടർന്ന് എസ്. എച്ച്. ഓ കെ.പി. ടോംസൺ, ക്രൈം സ്വാഡ് എസ്. ഐ. മുകേഷ് റ്റി.ഡി., ASI ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ തുടർ അന്വേഷണങ്ങൾ നടത്തിവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us