New Update
മുരിക്കുമ്പുഴ: മുരിക്കുമ്പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം സഹോദരങ്ങളായ മെഡിക്കൽ വിദ്യാർത്ഥികള്‍ പഠനത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. പഠന ശേഷം വീട്ടിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന അസ്ഥികൂടങ്ങൾക്കൊപ്പം വീട്ടുകാർ പ്ലാസ്റ്റിക് മാലിന്യങ്ങളുമിട്ട് ചാക്ക്കെട്ട് ആക്രി പെറുക്കുകാർക്കു കൈമാറി.
Advertisment
/sathyam/media/post_attachments/n52Ad6eZVujBpeKUm2GW.jpg)
അവർ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി മാറ്റിയ ശേഷം അസ്ഥികൂട ഭാഗങ്ങൾ മാലിന്യം ഇടുന്നിടത്ത് തള്ളി. പാലാ സി.ഐ. കെ.പി. ടോംസൺ, എസ്. ഐ. എം. ഡി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ നിരന്തര അന്വേഷണമാണ് സംഭവത്തിൻ്റെ ചുരുൾ നിവർത്തിയത് .
മെഡിക്കൽ വിദ്യാർത്ഥികളായ സഹോദരങ്ങളുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് പോലീസ്. ആക്രിക്കച്ചവടക്കാരനേയും ഉടൻ കണ്ടെത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us