ഒരേ ദിവസം രണ്ട് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി മാർസ്ലീവാ മെഡിസിറ്റി പാലാ

author-image
സുനില്‍ പാലാ
Updated On
New Update

പാലാ: ഒരേ ദിവസം രണ്ട് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി മാർസ്ലീവാ മെഡിസിറ്റി പാലാ.

Advertisment

publive-image

മൂന്ന് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന 49 കാരൻ്റേയും 36 കാരിയുടേയും വൃക്ക മാറ്റിവെയ്ക്കലാണ് ഒരേ ദിവസം നടത്തിയതെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.

വൃക്ക സ്വീകരിച്ചവർ പത്താം ദിവസം ആശുപത്രി വിട്ടു. 49-കാരന് ഭാര്യയും 36 -കാരിയ്ക്ക് സഹോദരനുമാണ് വൃക്ക നൽകിയത്. ഡോ. ലിസി തോമസ്, ഡോ. വിജയ് രാധാകൃഷ്ണൻ , ഡോ. മഞ്ജുള രാമചന്ദ്രൻ , തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Advertisment