പാല: മൺമറഞ്ഞ സംഗീത പ്രതിഭ പാലാ രാജന് പുതു തലമുറയുടെ ഗാന പ്രണാമം.ഇന്നലെ പാലാ രാജൻ്റെ കടയം തെങ്ങും തോട്ടം പാട്ടത്തിൽ വസതിയിൽ ചേർന്ന ലളിതമായ അനുസ്മരണാ സമ്മേളനം മുത്തോലി പഞ്ചായത്തു പ്രസിഡൻറ് സന്ധ്യാ ജി. നായർ ഉദ്ഘാടനം ചെയ്തു .
/sathyam/media/post_attachments/bctaoZulYYNJyHRdSSuI.jpg)
മലയാള നാടിൻ്റെ സംഗീത അഭിമാനമായിരുന്ന പാലാ രാജൻ്റെ അനുസ്മരണാർത്ഥം മുത്തോലി പഞ്ചായത്തിലെ മികച്ച പാട്ടുകാരന് പാലാ രാജൻ പുരസ്ക്കാരം ഏർപ്പെടുത്തുമെന്ന് പ്രസിഡൻ്റ് പറഞ്ഞു. കേരളോത്സവത്തിലെ സംഗീത വിജയിക്കാണീ പുരസ്ക്കാരം. പാലാ രാജൻ്റെ ഛായാ ചിത്രത്തിൽ സന്ധ്യാ ജി. നായർ ഹാരമണിയിച്ചു. പാലാ രാജൻ്റെ പ്രിയതമ തങ്കമ്മയെ സമ്മേളനത്തിൽ ആദരിച്ചു.
മുത്തോലി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടോബിൻ .കെ . അലക്സിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ടോമി തകിടിയേൽ, സന്തോഷ് ചിറമുഖത്ത്, രാജീവ് രാജൻ, റെജീനാ രാജൻ, ബിജു, ബിജേഷ്, രാജേഷ്, സോയാ ബാബു തുടങ്ങിയവർ സംസാരിച്ചു.
പാലാ രാജൻ എഴുതി ചിട്ടപ്പെടുത്തിയ പാട്ടുകൾ അദ്ദേഹത്തിൻ്റെ ശിഷ്യരായ ഗായകർ ആലപിച്ചു. പാലാ രാജൻ അനുസ്മരണാ സമിതി കൺവീനർ ജി. രൺദീപ് മീനാഭവൻ സ്വാഗതവും, സജീവ് രാജൻ നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us