Advertisment

ഹൃദയാക്ഷരം 2020 കെ.എസ്.ടി.എം ജില്ലാ പഠനോപകരണ വിതരണോദ്ഘാടനം ജൂൺ 10 ബുധൻ രാവിലെ 10ന് ഗവ: മോയൻ എൽ.പി.സ്കൂൾ പാലക്കാട്

New Update

പാലക്കാട്: കൊറോണ -കോവിഡ് 19 -മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ക്ഷതം സമൂഹത്തിലെ സർവ്വ തലങ്ങളേയും ഞെരുക്കിയമർത്തുമ്പോൾ വിദ്യാർത്ഥികൾക്കുള്ള പഠന സംബന്ധമായ പ്രയാസങ്ങൾ പരിഹരിക്കാൻ " അധ്യാപനം കരുതലാണ്" സന്ദേശമുയത്തിക്കൊണ്ട് "ഹൃദയാക്ഷരം 2020 " എന്ന സവിശേഷമായ പദ്ധതിയിലൂടെ കൈത്താങ്ങാവുകയാണ് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം).

Advertisment

publive-image

കേരളത്തിലെ 100 സബ് ജില്ലകളിൽ 1000 ത്തിലധികം സ്കൂളുകളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായുള്ള പഠനക്കിറ്റ് വിതരണം നടക്കുകയാണ് ബാഗ്, കുട, വാട്ടർ ബോട്ടിൽ, ബോക്സ്, നോട്ട് ബുക്ക് ,പേന ,പെൻസിൽ എന്നിവ ഉൾപ്പെടുന്ന 1000 രൂപയുടെ പഠന ഉപകരണങ്ങളാണ് കുട്ടികൾക്ക്‌ നൽകുന്നത്.പാലക്കാട് ജില്ലാ ഉദ്ഘാടനം നഗരത്തിലെ മോയൻ ജി.എൽ.പി സ്കൂളിൽ ജൂൺ 10ന് ബുധനാഴ്ച രാവിലെ 10 മണിക്ക് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസർ നിർവ്വഹിക്കും.

സാലറി കട്ടിന്റെ പ്രയാസങ്ങൾ നേരിട്ട് മുന്നോട്ടു പോകുമ്പോഴും തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ പദ്ധതിയിൽ പങ്കാളിയാകുന്ന ഓരോ അധ്യാപകനും കേരളത്തിലെ സർവ്വീസ് സംഘടനകളുടെ ഇടയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുന്ന കെ.എസ്.ടി.എമ്മിന് ഇത് അഭിമാന നിമിഷമാണ്.സംസം സ്ഥാന തല ഉദ്ഘാടനം ജൂൺ 1 ന് മലപ്പുറം ജില്ലയിലെ മങ്കട ചേരിയം ഗവ: ഹൈ സ്കൂളിൽ നടന്നു.

ചടങ്ങിൽ കെ.എസ്.ടി.എം സ്റ്റേറ്റ് പ്രസിഡൻറ് മുഹമ്മദ് ബഷീർ.കെ.കെ, പാലക്കാട് മുനിസിപ്പൽ കൗൺസിലർ സൗരിയത്ത് സുലൈമാൻ, എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ബാബു തരൂർ, കെ.എസ്.ഇ.എം ജില്ലാ പ്രസിഡൻറ് സക്കീർ ഹുസൈൻ, കെ.എസ്.ടി.എം ജില്ലാ പ്രസിഡൻറ് സലാഹുദ്ദീൻ പി.എ, കെ.എസ്.ടി.എം ജില്ലാ ജനറൽ സെക്രട്ടറിയും ഹൃദയാക്ഷരം ജില്ലാ കൺവീനറുമായ ഫാറൂക്ക്.വി.ഐ,മോയൻ ജി.എൽ.പി.എസ് പ്രധാനാധ്യാപിക മണിയമ്മ ടീച്ചർ, ഗവ: മോയൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡന്റ് ജിസ ജോമോൻ കെ.എസ്.ടി.എം ജില്ലാ ട്രഷറർ എ.എസ് രഹ്ന ,കെ.എസ്.ടി.എം പാലക്കാട് സബ് ജില്ലാ പ്രസിഡന്റ് ടി.എ സിദ്ധീഖ് , തുടങ്ങിയവർ പങ്കെടുക്കും.

palakadu study meterial
Advertisment