ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് കോടതി വളപ്പിൽ നടന്നത്; വേദനിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായാണ് അഭിഭാഷകർ തനിക്കെതിരെ പ്രകടനം നടത്തിയത്; അഭിഭാഷകർ സ്വയം ആത്മ പരിശോധന നടത്തണമെന്ന് കലാം പാഷ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: നർത്തകി നീനാ പ്രസാദിന്റെ നൃത്തപരിപാടി ജില്ലാ ജഡ്ജി ഇടപെട്ട് തടസപ്പെടുത്തിയെന്ന് ആരോപിച്ച് പാലക്കാട് കോടതി വളപ്പിൽ അഭിഭാഷകർ പ്രതിഷേധിച്ചതിൽ ജഡ്ജി കലാം പാഷയുടെ വിമർശനം.

Advertisment

publive-image

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് കോടതി വളപ്പിൽ നടന്നത്. വേദനിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായാണ് അഭിഭാഷകർ തനിക്കെതിരെ പ്രകടനം നടത്തിയത്. താൻ സകല കലകളെയും ബഹുമാനിക്കുന്ന ആളാണ്. അടിസ്ഥാനമില്ലാത്ത കാര്യത്തിനായിരുന്നു കോടതി വളപ്പിലും പുറത്തുമുള്ള പ്രതിഷേധം. അഭിഭാഷകർ സ്വയം ആത്മ പരിശോധന നടത്തണമെന്നും കലാം പാഷ പറഞ്ഞു.

നിയമ വിദ്യാർഥികൾക്കായി ബാർ കൗൺസിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് ദിവസം മുൻപ് മോയിൻസ് എൽ.പി.സ്കൂളിലെ നൃത്ത പരിപാടി ശബ്ദം ഉയർന്നുവെന്ന കാരണം പറഞ്ഞത് ജഡ്ജി പൊലീസിനെക്കൊണ്ട് തടഞ്ഞുവെന്നാണ് ആക്ഷേപം.

Advertisment