New Update
പാലക്കാട്: പാലക്കാട് 200 കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ. ബംഗാളിൽ നിന്നുള്ള ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. വോൾവോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ് എന്നയാളെ കസ്റ്റഡിയിലെടുത്തു. പാലക്കാട് പാലനയിൽ വച്ച് കഞ്ചാവ് കൈപ്പറ്റാൻ വന്ന നാല് പേരും പിടിയിലായിട്ടുണ്ട്.
Advertisment
എറണാകുളം സ്വദേശികളായ സുരേന്ദ്രൻ, അജീഷ്, നിതീഷ് കുമാർ, പാരിഷ് മാഹിൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. രണ്ട് വാഹനങ്ങളിലായാണ് ഇവർ ബസ്സിൽ നിന്ന് കഞ്ചാവ് ശേഖരിക്കാൻ വന്നത്.