പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു; ഫീസടയ്ക്കാൻ വൈകിയത് കൊണ്ടെന്ന് സഹോദരൻ

New Update

പാലക്കാട്: പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് റെയിൽവെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം.

Advertisment

publive-image

സുബ്രഹ്മണ്യൻ - ദേവകി ദമ്പതികളുടെ മകൾ ബീന (20) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു പറഞ്ഞു.

പാലക്കാട് എംഇഎസ് കോളെജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിയാണ് ബീന. അമ്മ ഇന്നലെ ഫീസടയ്ക്കാൻ കോളെജിലെത്തിയിരുന്നു. എന്നാൽ കോളേജ് അധികൃതർ ഫീസ് വാങ്ങിയില്ല. സർവകലാശാലയെ സമീപിക്കണമെന്ന് കോളേജിൽ നിന്ന് ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.

Advertisment