Advertisment

പാലം ഇന്‍ഫന്‍റ് ജീസസ്സ് ഫൊറോനാ പള്ളിയിലെ വനിതാ ദിനാഘോഷം

New Update

publive-image

Advertisment

ഡല്‍ഹി: പാലം ഇന്‍ഫന്‍റ് ജീസസ്സ് ഫൊറോനാ പള്ളിയില്‍ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 7 ഞായറാഴ്ച്ച വനിതാ ദിനമായി ആഘോഷിച്ചു. രാവിലെ 8.45 ന് വിശുദ്ധ കുര്‍ബ്ബാനയോടെ പരിപാടികള്‍ ആരംഭിച്ചു. ഇടവക സമൂഹത്തിലെ ഏറ്റവും പ്രായം കൂടിയ ഒരു സന്യാസിനിയേയും അമ്മയേയും ബൊക്കെ നല്കി ആദരിച്ചു.

തുടര്‍ന്ന് അലൂഷ്യാ ഫ്രാന്‍സീസിന്‍റെ പ്രാര്‍ത്ഥനാ ഗാനത്തോടെ വനിതാ ദിന സെമിനാര്‍ ആരംഭിച്ചു. സെമിനാറിലേക്ക് പ്രസിഡന്‍റ് റജീനാ മാത്യു എല്ലാവരേയും സ്വാഗതം ചെയ്തു.

ഫൊറോനാ വികാരി വെരി. റവ. ഫാ. ജിമ്മിച്ചന്‍ മറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ചു. "വിമന്‍

ഇന്‍ ലീഡര്‍ഷിപ്പ്: അച്ചീവിങ്ങ് ആന്‍ ഈക്വല്‍ ഫ്യുച്ചര്‍ ഇന്‍ എ കോവിഡ് 19 വേള്‍ഡ്"

എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. ഫാ. ജെ. മാത്യു കാട്ടുപ്പാറയില്‍ സി.എം.എഫ്.

(എം.എസ്സ്.ഡബ്ല്യു. എല്‍.എല്‍.എം., ജുവനൈല്‍ ജസ്റ്റീസ്സ് ബോര്‍ഡ്, കര്‍ണാടക ഗവണ്മെന്‍റ്

മുന്‍ അംഗം) ക്ലാസ്സ് നയിച്ചു.

ആനിമേറ്റര്‍ സി. മരിയ സി.എസ്സ്.എന്‍. സമാപന പ്രാര്‍ത്ഥന നടത്തി. ട്രഷറര്‍, റോസിനി ജോസഫ് എല്ലാവര്‍ക്കും കൃതജ്ഞത പറഞ്ഞു. മാതൃവേദി ഭാരവാഹികളായ റജീനാ മാത്യു, ഷിജി ജിനു, സ്റ്റെല്ലാ വര്‍ഗീസ്സ്, റോസിനി ജോസഫ്, ജൂലി ഷാജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

delhi news
Advertisment