ചോദ്യം ചെയ്യലിനിടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച എലി വിഷം കഴിച്ചു; പനമരം ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് വിഷം കഴിച്ച് ആശുപത്രിയില്‍

New Update

വയനാട്:  പനമരം ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് വിഷം കഴിച്ച് ആശുപത്രിയില്‍. നെല്ലിയമ്പം കുറുമ കോളനിയിലെ അർജുനാണ് എലി വിഷം ഉള്ളിൽ ചെന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായത്.

Advertisment

publive-image

ചോദ്യം ചെയ്യുന്നതിനിടെ അർജുൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയും അടി വസ്ത്രത്തിൽ ഒളിപ്പിച്ച എലി വിഷം ഉപയോഗിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നുമാണ് പൊലീസ് പറയുന്നത്.

അർജുനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അർജുൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. എന്നാൽ അർജുൻ പ്രതിയാണെന്ന് കരുതുന്നില്ലെന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നും നാട്ടുകാർ പറഞ്ഞു. അർജുൻ പ്രതിയാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

double murder
Advertisment