Advertisment

പെരിയാറിന്റെ തീരത്തെ മണൽക്കൊള്ള പൊളിച്ച് പഞ്ചായത്ത് അഗംങ്ങളും, പരിസരവാസികളും

author-image
സത്യം ഡെസ്ക്
New Update

 

Advertisment

publive-image

എറണാകുളം : കുന്നുകര പഞ്ചായത്ത് പരിധിയിലെ പുറപള്ളിക്കാവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ സമീപത്ത് നിന്ന് വ്യാപകമായി മണലൂറ്റുന്നതായും പരസരവാസികളുടെ സ്ഥലത്തിനും പാലത്തിനും ഭീക്ഷണിയായി മാറുന്നതായുമുള്ള പരാതി പഞ്ചായത്തിൽ ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൈന ബാബുവിന്റെയും വൈസ് പ്രസിഡന്റ് ശ്രീ അബ്ദുൾ ജബ്ബാറിന്റെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

publive-image

മണലെടുത്ത് സംഭരച്ചിരിക്കുന്ന പെരിയാറിന്റെ തീരം ഇവർ കാണുകയും, പിന്നീട് പഞ്ചായത്ത് ഭരണ സമിതി ഇതെകുറിച്ച് വിലയിരുത്തിയപ്പോൾ ഈ മണലെടുപ്പിനെ കുറിച്ച് ഒരു അറിയിപ്പും പഞ്ചായത്തിന് കിട്ടിയിട്ടില്ലന്നും, മണലെടുക്കുന്നത് സർക്കാരിന്റെ നേരിട്ടുള്ള അനുമതിയോടെ ആണെന്നും മനസിലായതിനാൽ ഇത് എത്രയും വേഗം നിർത്തി വക്കണം എന്ന് സർക്കാരിനോട് ആവശ്യപെടാൻ തീരുമാനിച്ച് കൊണ്ട് രേഖാമൂലം ഉള്ള പരാതി പഞ്ചായത്ത് സർക്കാരിന് നൽകി.

ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയോടെയാണ് മണലൂറ്റ് നടക്കുന്നത് എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ബ്ദുൾ ജബ്ബാർ ആരോപിച്ചു. സർക്കാർ മണലെടുപ്പ് നിർത്തി വെക്കാൻ വേണ്ട നടപടികൾ എത്രയും വേഗം സ്വീകരിച്ചില്ലങ്കിൽ പഞ്ചായത്ത് മറ്റ് സമര നിയമ നടപടികളിലേക്ക് കടക്കുമെന്നും അബ്ദുൾ ജബ്ബാർ മുന്നറിയിപ്പ്‌ നൽകി.

അബ്ദുൾ ജബ്ബാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

#പെരിയാറിൽവൻമണൽകൊള്ള

കുന്നുകര ഗ്രാമപഞ്ചായത്ത് പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിഡ്ജിനടുത്ത് ഉദ്യോഗസ്ഥ ലോബിയുടെ സഹായത്തോടെ വൻ മണൽ കൊള്ളയാണ് നടക്കുന്നത് .2018ലെ മഹാപ്രളയത്തിൽ പെരിയാറിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടിയിരുന്നു.ഇത് കണ്ടറിഞ്ഞ മണൽ മാഫിയ ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ, പ്രളയത്തിൽ പെരിയാറിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും നീക്കം ചെയ്യണമെന്നും നീരൊഴുക്ക് സുഗമമാക്കണമെന്നും ഉള്ള വ്യാജേന ബന്ധപ്പെട്ട ഡിപ്പാർട്ടുമെൻറുകളിൽ നിന്നും അനുകൂല ഉത്തരവ് നേടിയാണ് ഈ പകൽകൊള്ള നടത്തുന്നത്. മണലൂറ്റ് നടക്കുന്ന ഈപ്രദേശം കുന്നുകര ഗ്രാമപഞ്ചായത്ത് പരിധിയിലായിട്ടും പഞ്ചായത്തിനെ അറിയിക്കാതെയും പഞ്ചായത്തിൻ്റെ അനുമതിയില്ലാതെയുമാണ് ഇപ്പോഴും മണൽഡ്രഡ്ജ് ചെയ്യുന്നത്. പുഴയുടെ പരിസ്ഥിതിക്കും, ജനങ്ങളുടെ വീടിനും സ്വത്തിനും ആഘാതം ഉണ്ടാക്കുന്ന ഈ അനധികൃത മണൽ ഘനനം അടിയന്തിരമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള തീരുമാനം ഇന്നു ചേർന്ന ഗ്രാമപഞ്ചായത്ത് അടിയന്തിര കമ്മിറ്റിയിൽ തീരുമാനമെടുത്ത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരിക്കുകയാണ്.ഈ തീരുമാനത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന പക്ഷം ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുവാനും തീരുമാനമെടുത്തു.

ernakulam news
Advertisment