Advertisment

പാഞ്ചജന്യം ആർഷഭാരത സാംസ്കാരിക - ക്ഷേമ സംഘടനയുടെ കേരള ഘടകം രൂപീകരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: ഡൽഹി കേന്ദ്രമായി 2020 വിജയദശമി ദിനം ആരംഭം കുറിച്ച പാഞ്ചജന്യം ആർഷഭാരത സാംസ്കാരിക - ക്ഷേമ സംഘടനയുടെ കേരള ഘടകത്തിന് തുടക്കം കുറിച്ചു.

ശ്രീകുമാർ കറുകച്ചാൽ സ്വാഗതം ആശംസിച്ചു ബൈജു കാരുവളളി (റിട്ടയർഡ് ബി ഡി ഒ) അധ്യക്ഷത വഹിച്ചു.

പാഞ്ചജന്യം ദേശീയ അദ്ധ്യക്ഷ പ്രൊഫ. ശോഭ റാണി കേരള ഘടകത്തിന്റെ ഉദ്‌ഘാടനം വീഡിയോ കോൺഫ്രൻസ് വഴി നിർവഹിച്ചുകൊണ്ട് പാഞ്ചജന്യം സാംസ്കാരിക സംഘടനയുടെ

ആവശ്യകതയും പ്രാധാന്യവും എന്ന വിഷയത്തെ കുറിച്ചു പ്രഭാഷണം നടത്തി. ദേശീയ ഉപാദ്ധ്യക്ഷൻ ടി കെ കുട്ടപ്പൻ മുഖ്യ പ്രഭാഷണം നടത്തി.

ദേശീയ സെക്രട്ടറി വിനോദ് കാവാലം പാഞ്ചജന്യത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചു വീഡിയോ കോൺഫ്രൻസ്വഴി വിശദീകരിക്കുകയും, ആശംസ അർപ്പിക്കുകയും ചെയ്‌തു.

അധ്യക്ഷൻ ബൈജു കാരുവളളി പാഞ്ചജന്യ ത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ എങ്ങനെ നടത്താമെന്നു വിശദീകരിച്ചു.

യോഗത്തിൽ പി ആർ ശിവരാജൻ പുതുപ്പള്ളി, മനോജ്‌ ചെങ്ങന്നൂർ, ജീവൻ ഏറ്റുമാനൂർ, എം കെ ശശിയപ്പൻ കോട്ടയം, വിജയകുമാർ ചമ്പക്കര, അനിൽകുമാർ കുടമാളൂർ, ജിതേഷ്‌കുമാർ, സുനിൽകുമാർ ആലപ്പുഴ, രാജാറാം, അഭിലാഷ്‌ ത്രിശൂർ, എന്നിവർ പ്രസംഗിച്ചു.

സാംസ്കാരികവും,കലാപരവും സാമ്പത്തികവുമായ ഉന്നമനം അവശത അനുഭവിക്കുന്ന ജന വിഭാഗത്തിന്റെ സംരക്ഷണം എന്നിവ പാഞ്ചജന്യത്തിന്റെ പ്രവർത്തനങ്ങളിൽ ഉൾപെടുത്തണം എന്നു യോഗം തീരുമാനിച്ചു. സുനിൽകുമാർ ആലപ്പുഴ നന്ദി രേഖപ്പെടുത്തി.

അടുത്ത സംസ്ഥാന സമ്മേളനം വരെ കേരളഘടകം ഭരണസമിതി അംഗങ്ങളായി ചുവടെ ചേർക്കുന്നവരെ ഐക്യകണ്ഠേന അംഗീകാരിച്ചു.കൂടുതൽ ഭാരവാഹികളെ ചേർത്ത്‌ സംസ്ഥാനസമിതി വിപുലീകരിക്കുന്നതിനും തീരുമാനിച്ചു.

കേരളാ ഘടകം ഭാരവാഹികൾ: രക്ഷാധികാരി - മാത്തൂർ ഗോവിന്ദൻകുട്ടി കഥകളി ആചാര്യൻ കുടമാളൂർ, അധ്യക്ഷൻ - രാജീവ് കെ നായർ, ഉപാധ്യക്ഷൻ - ശ്രീകുമാർ വി റ്റി. വിജയകുമാർ ടി എൻ ഓംപ്രകാശ്‌ സുധീഷ്‌ കേശവപുരി കോഴിക്കോട്. കാര്യദർശി - ബൈജു കാരുവളളി, സഹകാരൃദർശി - മനോജ് ചെങ്ങന്നൂർ, കോശാധ്യക്ഷൻ - എം.കെ ശശിയപ്പൻ, സാംസ്കാരിക വിഭാഗം സംയോജൻ - അനിൽകുമാർ കുടമാളൂർ, മുരളീധര മാരാർ കുടമാളൂർ, മാധ്യമ വിഭാഗം - ജീവൻ. ഏറ്റുമാനൂർ സംസ്ഥാന സമിതി അംഗങ്ങൾ: ജിതേഷ്‌കുമാർ ചെങ്ങന്നൂർ, സുനിൽകുമാർ ആലപ്പുഴ, രാജാറാം തൃശൂർ, അഭിലാഷ്‌ തൃശൂർ, മോഹൻ തിരുവില്വാമല, പത്‌മിനിടീച്ചർ പാലക്കാട്‌, ബിബിൻകുമാർ കൊച്ചി, സുരേഷ്‌ ആറൻമുള, ഷാ മാവേലിക്കര, അഡ്വ. മനോരഞ്ജൻ എറണാകുളം, ജയരാജ്‌ പാലക്കാട്.

kozhikode news
Advertisment