പരിയാരം ദേശീയ പാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; ഒന്‍പതു പേര്‍ക്ക് പരിക്ക്

New Update

തളിപ്പറമ്പ്:  മത്സര ഓട്ടം നടത്തിയ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. കണ്ണൂര്‍ -കാസര്‍കോട്‌ ദേശീയപാതയിലെ കെ.കെ.എന്‍ പരിയാരം സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമാണ് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ ഒമ്പതുപേര്‍ക്ക് പരിക്ക്.

Advertisment

publive-image

തിങ്കളാഴ്ച്ച രാവിലെ 8.40 ഓടെയാണ് അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തു നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന അജ്വ ബസ്സും പയ്യന്നൂരില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന ആശിര്‍വാദ് ബസ്സുമാണ് കൂട്ടിയിടിച്ചത്.

കനത്ത വേനല്‍ മഴ കാരണം റോഡില്‍ പെട്ടന്നുണ്ടായ വഴുക്കല്‍ കാരണം ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റവരെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

pariyaram bus accident
Advertisment