Advertisment

പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നെന്ന് ബാബ രാംദേവ്

New Update

publive-image

Advertisment

പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി സ്ഥാപകനും ഓഹരി ഉടമയുമായ ബാബ രാംദേവ്.ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ കമ്പനി 2020-21 സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്.

പതഞ്ജലി ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയിൽ നിന്നാണ്. 2019-20 കാലത്ത് 13118 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. ഇൻഡോർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന രുചി സോയ കമ്പനിയെ ഏറ്റെടുത്തത് വരുമാനം വർധിക്കാൻ കാരണമായിട്ടുണ്ട്.

സമീപകാലത്ത് തങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തിയതും വരുമാന വർധനവിന് കാരണമായെന്ന് പതഞ്ജലി മാനേജ്മെന്റ് പറയുന്നു. 2018 ൽ 10000ത്തിൽ താഴെയായിരുന്നു വിതരണ പോയിന്റുകൾ. എന്നാൽ ഇപ്പോഴിത് 55751 എണ്ണമായി വർധിച്ചു. 100 സെയിൽസ് ഡിപ്പോകളും 6000 വിതരണക്കാരുമുണ്ട്. 450000 റീടെയ്ൽ ഔട്ട്ലെറ്റുകളും കമ്പനിക്ക് ഇപ്പോഴുണ്ട്.

NEWS
Advertisment