Advertisment

കിംഗ് ഖാന്‍ ഈസ് ബാക്ക്: ആദ്യ ദിനം തന്നെ കെജിഎഫ് 2നെ മറികടന്ന് 'പഠാന്‍'

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തുടര്‍ പരാജയങ്ങളില്‍ വലഞ്ഞിരുന്ന ബോളിവുഡിനെ തിരിച്ചുവരവിന്റെ പാതയിലെത്തിച്ച് ഷാറൂഖ് ഖാന്‍ ചിത്രം 'പഠാന്‍'. ബോക്‌സ് ഓഫീസില്‍ വമ്പന്‍ നേട്ടങ്ങളില്ലാതിരുന്ന ബോളിവുഡ് ഏറെ പ്രതീക്ഷയോടെയാണ് പഠാനെ കാത്തിരുന്നത്. കാത്തിരിപ്പ് വെറുതെയായില്ലെന്നാണ് ചിത്രത്തിന്റെ ആദ്യ ദിനത്തിലെ കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാറൂഖ് ഖാന്റെ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു എന്നതാണ് സവിശേഷത. ചിത്രത്തിലെ ഗാന രംഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെയെല്ലാം പഠാന്‍ കാറ്റില്‍പ്പറത്തിയാണ് കുതിക്കുന്നത്. യാഷ് നായകനായെത്തിയ കെജിഎഫ് 2ന്റെ ആദ്യ ദിന കളക്ഷന്‍ പഠാന്‍ മറികടന്നിരിക്കുകയാണ്.

റിലീസായ ആദ്യ ദിനം തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു കഴിഞ്ഞു. പ്രവര്‍ത്തി ദിനമായ ബുധനാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം 51 കോടിയാണ് വാരിയത്. ആഗോളതലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ചിത്രം 70-80 കോടിയോളം നേടിക്കഴിഞ്ഞു. നിര്‍മാതാക്കളായ യഷ് രാജിന്റെ സ്പൈ യൂണിവേഴ്സില്‍ ഒരുങ്ങുന്ന ആദ്യ സിനിമ കൂടിയാണ് പഠാന്‍

Advertisment