Advertisment

ദമ്മാമിൽ പയ്യന്നൂർ സൗഹൃദവേദി ആറാമത് വാർഷികം "നിലാവ് -2019 "സംഘടിപ്പിച്ചു .

New Update

ദമ്മാം : ആഗോള പ്രവാസി ജീവകാരുണ്യ കൂട്ടായ്മയായ ദമ്മാം പയ്യന്നൂർ സൗഹൃദവേദി ആറാമത് വാർഷികം "നിലാവ് -2019" സംഘടിപ്പിച്ചു .സൗദിയുടെ കിഴക്കൻ പ്രവിശ്യ യായ ദമ്മാമിൽ നടന്ന വാർഷിക പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി .വൈകിട്ട് എട്ടുമണിക്ക് മണിക്ക് നടന്ന പൊതുസമ്മേളനം ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് ചെറിയാൻ കിടങ്ങന്നൂർ (മംഗളം) ഉദ്ഘാടനം ചെയ്തു .

Advertisment

publive-image

പൊതുസമ്മേളനം ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് ചെറിയാൻ കിടങ്ങന്നൂർ (മംഗളം) ഉദ്ഘാടനം ചെയ്യുന്നു .

ചടങ്ങിൽ ദമ്മാം പയ്യന്നൂർ സൗഹൃദവേദി പ്രസിഡണ്ട് ഭാസ്കരൻ അധ്യക്ഷത വഹിച്ചു .ഗ്ലോബൽ കോർഡിനേറ്ററും റിയാദ് പി എസ് വി സെക്രട്ടറിയുമായ സനൂപ് കുമാർ മുഖ്യാതിഥി യായിരുന്നു .അനിൽ കുറിച്ചിമുട്ടം (ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ )ആശംസാ പ്രസം ഗവും നടത്തി .സെക്രട്ടറി ദിവാകരൻ സ്വാഗതവും ട്രഷറർ അനിൽ കുമാർ നന്ദിയും പറഞ്ഞു .

 

publive-image

സിനിമാറ്റിക് ഡാൻസ് ,ഒപ്പന ,തിരുവാതിര ,നാടൻ പാട്ട് ,മോഹനിയാട്ടം ,കരോക്കെ ഗാനമേള എന്നിവയും ജുബൈൽ പപ്പറ്റ്സ് അവതരിപ്പിച്ച മൂന്നാമത് നാടകം "അന്നവിചാരം "തുടങ്ങിയ പരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി .കലാ പരിപാടികളിൽ പങ്കെടുത്തവർക്ക് മൊമന്റോയും നൽകി ആദരിച്ചു .

publive-image

കലാ സാംസ്‌കാരിക വിഭാഗം കൺവീനർ കൃഷ്ണകുമാർ ,വൈസ് പ്രസിഡണ്ട് ബാബു മാണിയാട്ട് , ജോയിൻ്റ് സെക്രട്ടറി രാകേഷ് മതിൽ ,മായിൻ ബഷീർ ,സജിത്ത് കുമാർ ,ഷാജു പി ,അബ്‌ദുൾ ജമാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

 

Advertisment