29
Thursday September 2022

കിലുക്കത്തിലെ ഇന്നസെന്റിനേപ്പോലെ യുഡിഎഫില്‍ നിന്നും പോയതാണ് .. അങ്ങനെതന്നെ മടങ്ങിവരാനും റെഡി ? പിസി ജോര്‍ജിന് അയിത്തം കല്‍പ്പിക്കുന്ന യുഡിഎഫുകാര്‍ക്ക് എന്തറിയാം !!

കിരണ്‍ജി
Saturday, January 12, 2019

ആനയ്ക്ക് ആനയുടെ വലുപ്പം അറിയില്ലെങ്കിലും പി സി ജോര്‍ജ്ജിന് അദ്ദേഹത്തിന്‍റെ വലുപ്പം അറിയാം. അതറിയാതെ ജോര്‍ജ്ജിനെ കളിയാക്കിയവര്‍ പൂഞ്ഞാറിലെ 28000 വോട്ടുകളുടെ ഭൂരിപക്ഷത്തെപ്പറ്റി അറിയാത്ത മണ്ടന്മാരാണ്.

കേരളത്തില്‍ ഏത് മുന്നണിയെ പിന്തുണയ്ക്കുകയും ഏത് മുന്നണിയുടെ ഭാഗമാകുകയും ചെയ്യണമെന്ന് ചര്‍ച്ച ചെയ്യാന്‍ 9 അംഗം സമിതിയെയാണ് ജോര്‍ജ് ആശാന്‍ ചുമതലപ്പെടുത്തിയത്. കോണ്‍ഗ്രസിന് പോലും അങ്ങനൊരു സ്ഥിതി വന്നാല്‍ ചര്‍ച്ചയ്ക്ക് വയ്ക്കാന്‍ 9 പേരെ കിട്ടില്ല, രണ്ടോ ഏറിയാല്‍ മൂന്നോ. കാരണം അവരൊക്കെ ഗ്രൂപ്പ് രാഷ്ട്രീയക്കാരല്ലെ.

ജോര്‍ജ്ജിന്‍റെ  പാര്‍ട്ടിയില്‍ ഗ്രൂപ്പില്ല. പിന്നെ ഇടയ്ക്കിടയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന് പറയുന്നൊരു നേതാവിനെ ജോര്‍ജ്ജ് പുറത്താക്കുകയും പിന്നെ തിരിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. അത് അടുത്ത കാലത്തായി ആശാന്‍റെ പാര്‍ട്ടിയിലെ പുതിയൊരു പ്രതിഭാസമാണ്.

കഴിഞ്ഞ ദിവസമാണെങ്കില്‍ ആ ഭാരവാഹികൂടി വേദിയിലിരിക്കെയാണ് ജോര്‍ജ്ജ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പക്ഷേ, വേദിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞതുമില്ല. അത് ജോര്‍ജ്ജിന്റെ മര്യാദ.

ഇങ്ങനെ എത്ര പുറത്താക്കിയാലും വീണ്ടും ആ പാര്‍ട്ടിയിലേക്ക് വലിഞ്ഞൊന്നുമല്ലാതെ കയറി വരുന്നത് ആ പുള്ളിയുടെയും മര്യാദ ! ഇനി ആ പ്രതിഭാസം തുടരാതിരിക്കണമെങ്കില്‍ ഒന്നുകില്‍ പുറത്താക്കുന്നവര്‍ക്ക് നാണം വേണം, അല്ലെങ്കില്‍ പുറത്തായവര്‍ക്ക് നാണം വേണം ! അതവിടെ നില്‍ക്കട്ടെ !!

എന്തായാലും ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി കേരളത്തില്‍ ശക്തമാണെന്ന് അറിയാത്തവരില്ല. പാര്‍ട്ടിയുടെ വലുപ്പം വച്ച് കണക്കാക്കുമ്പോള്‍ ഉടന്‍ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമായില്ലെങ്കില്‍ വലുപ്പം കൊണ്ട് മറിഞ്ഞുവീണ് പോയേക്കാം എന്നൊരു ആശങ്ക!

അതുകൊണ്ട് മാത്രം ഇടത് പക്ഷവുമായി സഹകരിക്കാം എന്ന് ആശാന്‍ നേരത്തെ പറഞ്ഞതാണ്. പക്ഷേ, അവര്‍ക്ക് നന്നാകാനൊന്നും താല്പര്യമില്ലെങ്കിലോ ?

ബി ജെ പിയുമായി എല്ലാ ധാരണയും ആയതാണ്.  അതിനായി ഫാന്‍സിഡ്രസ് വരെ നടത്തിയാണ് ഒരുനാള്‍ നിയമസഭയില്‍ എത്തിയത്. സ്നേഹം കൂടിയപ്പോള്‍ ഓ രാജഗോപാലേട്ടന്റെ ഒപ്പം തന്നെ ഇരിക്കാന്‍ അനുവദിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു, അവിടിരുത്തി !

അങ്ങനെ കേരളം മുഴുവന്‍ ഓടിനടന്ന് ബി ജെ പി എംഎല്‍എ ആയി, വമ്പന്‍ കമ്പനികളെയും മൊതലാളിമാരെയും ഒക്കെ ഇന്‍കം ടാക്സിന്റെയും ഇന്‍ഫോഴ്സ്മെന്റിന്‍റെയും കാര്യം പറഞ്ഞ് വിരട്ടി വിലസുന്നത് സ്വപ്നം കണ്ടങ്ങനെ ഇരിക്കുമ്പോഴാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലുമെല്ലാം ബി ജെ പി ചടപടാ പൊട്ടുന്ന വാര്‍ത്ത കേട്ടത്. അതോടെ ആ നീക്കം കരുതലോടെ മതിയെന്നങ്ങ് തീരുമാനിച്ചു.

അങ്ങനെയെങ്കില്‍ ഒരു മറുമരുന്ന് വേണമല്ലോ ? അന്വേഷിച്ചപ്പോള്‍ മുമ്പ് സഹായിച്ച ജയില്‍ ഫെയിം ബിഷപ്പിന്റെ കാര്യം ഓര്‍മ്മ വന്നു. നേരെ പോയി വടക്കോട്ട്. ബിഷപ്പ് ഡല്‍ഹിയില്‍ ഒരാളുടെ പേര് പറഞ്ഞു. വലിയ പാര്‍ട്ടിയാണ്; സാക്ഷാല്‍ .. ശര്‍മ്മാജി, പഞ്ചാബിന്‍റെ ചുമതലയുള്ള എ ഐ സി സി നേതാവ്. സോണിയാ ഗാന്ധിയുടെ വിശ്വസ്തന്‍.

നേരെ പോയി ആറാം നമ്പരിലുള്ള വസതിയിലേക്ക്. അദ്ദേഹം 10 ജനപഥിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു.  കൂടിക്കാഴ്ചയ്ക്ക് അവസരവും ശരിയാക്കി. പക്ഷേ, അവിടെ സോണിയാ വാക്ക് മാറി ! തിരക്കാണ്, മാധവന്‍ജിയെ കണ്ടോളൂ എന്നായിരുന്നു മറുപടി.  അതുകൊണ്ടെന്താകാനാ ?

പക്ഷേ, അതീവ രഹസ്യമായി പഞ്ചാബിലും ഡല്‍ഹിയിലുമായി നടത്തിയ ഈ നീക്കങ്ങള്‍ എങ്ങനെയോ കോട്ടയത്ത് ആശാന്റെ മുഖ്യ ശത്രുവിന്‍റെ ചെവിയിലെത്തി. അത് സെക്കന്റ് വ്യത്യാസമില്ലാതെ ഓണ്‍ലൈനില്‍ വാര്‍ത്തയായി.

മിനിട്ടുകള്‍ക്കുള്ളില്‍ ലോകം അറിഞ്ഞു. ചാനലുകള്‍ പിന്നാലെ പാഞ്ഞു. അവരെ ചീത്തവിളിച്ച് മടുത്തു.  അതോടെ ബി ജെ പി ബാന്ധവത്തിന്റെ കാര്യ൦ തഥൈവ !!

മറ്റൊരു മാര്‍ഗവും ഇനിയില്ല ! മൂന്നാം മുന്നണി എന്നൊക്കെ തെലുങ്കാനയിലെ ചന്ദ്രശേഖരറാവു പറയുന്നുണ്ട് . അതൊക്കെ എന്നാകാനാ ?

അങ്ങനെയാണ് എന്നാല്‍ പിന്നെ യു ഡി എഫ് തന്നെ ശരണം എന്നങ്ങു തീരുമാനിച്ചത്. ഇനി യു ഡി എഫ് അങ്ങനെ തീരുമാനിച്ചോ തീരുമാനിക്കുമോ എന്നതൊക്കെ വേറെ കാര്യം. ചര്‍ച്ചയ്ക്കായി ഒരു 9 അംഗ സമിതിയെ അങ്ങ് നിശ്ചയിച്ചു.

9 ല്‍ ആരൊക്കെ, എവിടുന്ന് ആളെ കിട്ടി ? എന്നൊന്നും ചോദിക്കരുത്. കാരണം അതൊരു നിര്‍ണ്ണായക ദൌത്യ സംഘമാണ്. ഉന്നത നേതാക്കള്‍ തന്നെയാണെല്ലാം. കൂടുതലൊന്നും ചോദിക്കരുത് ? പറയില്ല .. വലിയ പാര്‍ട്ടികളാകുമ്പോ അങ്ങനൊക്കെ നടന്നെന്നിരിക്കും …

പക്ഷേ, പണ്ട് യു ഡി എഫില്‍ നിന്നിറങ്ങിയത് കിലുക്കത്തില്‍ ലോട്ടറിയടിച്ചെന്ന് കേട്ടപ്പോള്‍ ഇന്നസെന്റ് തിലകന്റെ വീട്ടില്‍ നിന്നും പോയതുപോലെ ആയിരുന്നല്ലോ ? അതിന്റെ ശൌര്യത്തിന് സിനിമയില്‍ ഇന്നസെന്റ് തിലകനെ വിളിച്ചതിനേക്കാള്‍ നാറിയ ചീത്തകള്‍ ഓരോ നേതാക്കളെയും എണ്ണിയെണ്ണി വിളിച്ചിരുന്നു.

ഉമ്മന്‍ചാണ്ടിയെക്കുറിച്ച് സരിത പോലും ഇത്രയും മോശമായത് പറഞ്ഞിട്ടില്ല. മാണിയെപ്പറ്റി പിന്നെ അങ്ങനെയേ പറയൂ. മാണിയുടെ മകനെയും കുടുംബത്തെയുംപറ്റി വല്ലാതങ്ങ് പറഞ്ഞുപോയി. ഷിബു ബേബി ജോണിനെപ്പറ്റിയും ജോണി നെല്ലൂരിനെപ്പറ്റിയും പറഞ്ഞതൊക്കെ സന്ദര്ഭ വശാലായിരിക്കാം.

ഇനി യു ഡി എഫില്‍ തിരികെ കയറണമെങ്കില്‍ കിലുക്കത്തില്‍ ഇന്നസെന്റ് തിരിച്ചുവന്ന് തിലകന്റെ മുന്നില്‍ നിന്ന ആ നില്‍പ്പുണ്ടല്ലോ… ഒരൊന്നൊന്നര നില്‍പ്പ് !! അത് എത്ര പേരുടെ മുന്നില്‍ നില്‍ക്കണം.. ?

പിന്നെ അങ്ങനൊക്കെ ചെയ്യണമെന്നു പറഞ്ഞാല്‍ ചെയ്യാതെ മടങ്ങിപ്പോകുന്ന ആളൊന്നുമല്ല പി സി ജോര്‍ജ്ജ്. പറഞ്ഞത് പറഞ്ഞു, അത് പറഞ്ഞില്ലെന്നു പറഞ്ഞാലും പറഞ്ഞത് തന്നെ ! അങ്ങനെ പറഞ്ഞാല്‍ ആ പറഞ്ഞവന്‍റെ ത… എന്നുതന്നെ ഗ്രാമീണ ഭാഷയില്‍ പറഞ്ഞെന്നിരിക്കും ! കേള്‍ക്കുന്നവര്‍ക്ക് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ അതിന് പി സി ജോര്‍ജ്ജിനെ പഴിക്കരുത്.

Related Posts

More News

ഇടയ്ക്ക് മോഡലിംഗും ചെയ്യാറുള്ള അഹാന വെറൈറ്റി ആയിട്ടുള്ള ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. ഇപ്പോഴിതാ പാടത്ത് പാറിനടക്കുന്ന ഒരു പറവയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു മനോഹരമായ ഷൂട്ട് നടത്തിയിരിക്കുകയാണ് അഹാന. ജിക്സൺ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തത്. ലൈഫ് ഓഫ് കളേഴ്സിന്റെ തൂവെള്ള നിറത്തിലെ ഔട്ട്ഫിറ്റാണ് അഹാന ധരിച്ചത്. സാംസൺ ലെയാണ് മേക്കപ്പ്. ടോവിനോ തോമസിന്റെ നായികയായി ലുക്കാ എന്ന ചിത്രത്തിൽ അഭിനയിച്ച അഹാന മലയാളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയായി മാറുകയും ചെയ്തു. നിഹാരിക ബാനർജി […]

കുവൈറ്റ്: കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് അഡ്ഹോക്ക് കമ്മറ്റി അംഗവും യൂണിറ്റ് മൂന്നിലെ സജീവ അംഗവുമായ കെ. ഇ.ഒ. കൺസൾട്ടന്റിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനുമായ മാഹി സ്വദേശി സതീഷ് കുമാറിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് കൺവീനർ എബ്രഹമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, മുതിർന്ന അംഗം രതീഷ് കുമാർ , രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. എക്സ്ക്യൂട്ടീവ് അംഗം സാബു തോമസ് സ്വാഗതവും, ജോ: കൺവീനർ […]

ഒന്നിച്ചു നിന്നാല്‍ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാനാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഏത് സര്‍ക്കാര്‍ വന്നാലും ഈഴവരോട് അവഗണനയാണെന്നും വോട്ട് ബാങ്കായവര്‍ക്ക് പണം വാരിക്കോരികൊടുക്കാന്‍ രാഷ്ട്രീയട്രീയ നേതൃത്വം തയ്യാറാകുന്നെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. മതം പറയുന്നവര്‍ മതേതരത്വത്തില്‍ ഊന്നിനില്‍ക്കുന്ന എസ്എന്‍ഡിപിയെക്കാള്‍ മുകളില്‍ എത്തുന്നു. ഭരണം നിലനിര്‍ത്തുന്നതിനായി ആദര്‍ശം മാറ്റിവെച്ച് ഇടതുപക്ഷം സംഘടിത മതശക്തികളെ പിന്തുണയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനറല്‍ സീറ്റില്‍ മുസ്ലീം അല്ലാത്ത ഒരാളെ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറാകുന്നില്ല. എന്നാല്‍ ലീഗ് […]

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കും. പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും. അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. […]

മാൻവി സാരി പോലെയുള്ള നാടൻവി വേഷങ്ങളിലാണ് മലയാളികൾ കൂടുതലായി കാണാറുള്ളത്. ഇപ്പോഴിതാ വനിതാ ഫാഷൻസിന്റെ ഡിസൈനിലുള്ള മനോഹരമായ സാരിയിൽ ഒരു കലക്കൻ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് മാൻവി. അമൽ രാജ്, ദൃശ്യ എന്നിവർ ചേർന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാരിയിൽ ഇത്രയും ലുക്കുള്ള സീരിയൽ നടി വേറെയില്ല എന്നാണ് ആരാധകർ പറയുന്നത്. ഷെർലോക്ക് ടോംസ് എന്ന സിനിമയിലും മാൻവി അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, സുമംഗലി ഭവ തുടങ്ങിയ സൂപ്പർഹിറ്റ് പരമ്പരകളിൽ മാൻവി ഭാഗമായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, […]

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) അപേക്ഷ തള്ളിയത്. പ്രതിക്കു ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൂട്ടു പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. സ്ഫോടക വസ്തു എറിയാൻ പ്രതി എത്തിയ സ്കൂട്ടർ കണ്ടെത്തേണ്ടതുണ്ട്. പൊട്ടാസ്യം ക്ലോറൈഡ് ചേർത്താണ് സ്ഫോടക വസ്തു നിർമിച്ചത്. ഇത്തരം ചെറിയ സ്ഫോടനത്തിൽനിന്നാണ് നൂറുകണക്കിനു പേരുടെ ജീവൻ നഷ്ടമായ പുറ്റിങ്ങൽ ദുരന്തം ഉണ്ടായത്. പ്രതി ചെയ്ത […]

ആലച്ചേരി: കണ്ണൂർ ആലച്ചേരിയിൽ നീന്തൽ പരിശീലനത്തിനിടയിൽ യുവാവ് മുങ്ങി മരിച്ചു. ആലച്ചേരി എടക്കോട്ട വരിക്കോളിൽ സദാനന്ദന്റെയും ബിന്ദുവിന്റെയും മകൻ സിബിൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ പുത്തലത്തെ കോളയാട് പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനത്തിന് ഇടയിലാണ് അപകടം. നീന്തൽ തീരെ വശമില്ലാത്ത സിബിൻ കൂട്ടുകാർ ട്യൂബ് എടുക്കാൻ പോയ സമയത്താണ് അപകടത്തിൽ പെട്ടതെന്ന് കൂടെയുള്ളവർ പറയുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.

കുറവിലങ്ങാട്: പശ്ചിമ ബംഗാളിൽ നിന്നും ട്രയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പൊതികളാക്കി കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വില്പന നടത്തിയ ബoഗാൾ സ്വദേശി ടിപ്പു എസ്.കെ യെ കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ ഒ.പി വർമ്മ ദേവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാൾ കുറവിലങ്ങാടിന് സമീപം വാടകയ്ക്ക്‌ താമസിച്ച് തൊഴിലാളികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പൊതി ഒന്നിന് 500/- രൂപ നിരക്കിൽ കഞ്ചാവ് വില്പന നടത്തി വരുകയായിരുന്നു. ഇയാളിൽ നിന്നും നാല് കഞ്ചാവ് പൊതികളും കഞ്ചാവ് വലിക്കുവാനുള്ള ചിലിം […]

നെടുങ്കണ്ടം: നിരോധനത്തിനു പിന്നാലെ ഇടുക്കി ജില്ലയിലെ ബാലൻപിള്ളസിറ്റിയിൽ പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ച് പ്രകടനം നടത്തി. ആറുപേരാണ് പ്രകടനം നടത്തിയത്. പോപ്പുലർ ഫ്രണ്ടിന് അഭിവാദ്യം അർപ്പിച്ചും ആർ.എസ്.എസിനെ തെരുവിൽ നേരിടുമെന്ന് പറഞ്ഞായിരുന്നു പ്രകടനം. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും അനുമതിയില്ലാതെ കൂട്ടംകൂടിയതിന് കേസെടുത്തെന്നും നെടുങ്കണ്ടം പോലീസ് അറിയിച്ചു.

error: Content is protected !!