'ഇപ്പോള്‍ എത്ര കേസായി, മുഴുവനും ഊരിപ്പോന്നില്ലേ, ഇതൊക്കെ ഞങ്ങളുടെ കൊന്തയുടെ ബലമാണ്' ട്രോളുകളോട് പ്രതികരിച്ച്‌ പി സി ജോര്‍ജിന്റെ ഭാര്യ

New Update

publive-image

കോട്ടയം: ഭരണഘടനാ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. പിന്നാലെ മുന്‍ എം എല്‍ എ പി സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജിന്റെ ശാപവാക്കുകളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകള്‍ പ്രചരിച്ചിരുന്നു.

Advertisment

ഇത്തരം ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് ഉഷ ജോര്‍ജ് ഇപ്പോള്‍. 'ട്രോളുകളൊക്കെ കണ്ടു. ഞാന്‍ അപ്പോഴത്തെ ആ വിഷമത്തിലങ്ങ് പറഞ്ഞെന്നേയുള്ളൂ. വ്യാജ പരാതിയിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. ഞാന്‍ പ്രാര്‍ത്ഥിച്ചു, ഇപ്പോള്‍ എത്ര കേസായി, മുഴുവന്‍ കേസും ഊരിപ്പോന്നില്ലേ. ഇതൊക്കെ ഞങ്ങളുടെ കൊന്തയുടെ ബലമാണ്.'- അവര്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉഷ ജോര്‍ജ് മുഖ്യമന്ത്രിക്കെതിരെ ശാപവാക്കുകളുമായി രംഗത്തെത്തിയിരുന്നു. "ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവച്ച്‌ കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലില്‍ കൂടി വിട്ടാലും എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. എന്റെയീ കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ അയാള്‍ അനുഭവിക്കും."- എന്നായിരുന്നു ഉഷ ജോര്‍ജ് പറഞ്ഞത്.

ഒരാഴ്ച തികയ‌്ക്കും മുമ്ബ് തന്നെ രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യത്തെ രാജി ഉണ്ടായതോടെ പി സിയുടെ ഭാര്യയുടെ ശാപം ഫലിച്ചു എന്ന രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

Advertisment