Advertisment

പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല; ആരോ​ഗ്യനില വഷളായതായി റിപ്പോർട്ട്

New Update

publive-image

സാവോ പോളോ: ചികിത്സയിൽ കഴിയുന്ന ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോ​ഗ്യനില വഷളായതായി റിപ്പോർട്ട്. കാൻസർ ചികിത്സയിലുളള പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനാൽ അത് വേണ്ടെന്ന് വച്ചതായി അദ്ദേഹത്തെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.

പെലെയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. 2021ൽ പെലെയുടെ വൻകുടലിനെ ബാധിച്ച ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഇതിനെ തുടർന്ന് സ്ഥിരമായി പെലെ പ്രത്യേക പരിശോധനകൾ നടത്തിവന്നു. ആരോ​ഗ്യ നില പരിശോധിക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പെലെയ്ക്ക് കരളിൽ അണുബാധയേറ്റതായി കണ്ടെത്തിയിരുന്നു.

Advertisment