രണ്ടാഴ്ചയ്ക്കിടെ കൊല്‍ക്കത്ത നഗരത്തില്‍ കൂട്ടത്തോടെ ചത്തുവീണത്‌ 60 തെരുവു നായകളും 12 വളര്‍ത്തു നായകളും; വൈറസ് ബാധമൂലമെന്ന് ആശങ്ക

New Update

കൊല്‍ക്കത്ത: രണ്ടാഴ്ചയ്ക്കിടെ കൊല്‍ക്കത്ത നഗരത്തില്‍ കൂട്ടത്തോടെ തെരവുനായകളും വളര്‍ത്തുനായകളും കൂട്ടത്തോടെ ചത്തത് വൈറസ് ബാധമൂലമെന്ന് ആശങ്ക. 60 തെരുവുനായകളും 12 വളര്‍ത്തുനായകളുമാണ്ചത്തത്. മുഖ്യമായും നായകളെ ബാധിക്കുന്ന കാനിന്‍ പാര്‍വോ വൈറസാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന വീക്കമാണ് ഇവയില്‍ കണ്ടെത്തിയത്.

Advertisment

publive-image

ഒരുനായയില്‍ നിന്ന് മറ്റൊരു നായയിലേക്ക് രോഗം പടരുകയാണ്. സമ്പര്‍ക്കമില്ലാതെയും രോഗം പകരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വളര്‍ത്തുനായകള്‍ക്ക് രോഗം വന്നതിന് പിന്നാലെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉടമകള്‍ ഭയപ്പെട്ടിരുന്നു. കോവിഡ് ബാധയാകുമോയെന്ന ആശങ്കയായിരുന്നു ഇതിന് കാരണം. തുടര്‍ന്ന് പലരും നായകളെ ഉപേക്ഷിക്കുന്ന സാഹചര്യവും ഉണ്ടായി.

തന്റെ നായ അനങ്ങാന്‍ കഴിയാത്ത രീതിയില്‍ കിടക്കുകയും തുടര്‍ച്ചയായി ചര്‍ദ്ദിക്കുകയും വയറിളക്കവമാണ് ആദ്യം വന്നത്. തുടര്‍ന്ന് ഡോക്ടറെ കാണിച്ച് മരുന്ന് നല്‍കിയെങ്കിലും 24 മണിക്കൂറിനുള്ളില്‍ നായ ചത്തതായി ഉടമ പറയുന്നു.

മരണശേഷം മാത്രമാണ് നായക്ക് പാര്‍വോവൈറസിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത്. മറ്റുനായകള്‍ക്ക് അസുഖം വരാതെ സൂക്ഷിക്കുകയാണ് ഞങ്ങളിപ്പോള്‍ ചെയ്യുന്നതെന്ന് ആ ഉടമ പറയുന്നു.

കൊല്‍ക്കത്ത നഗരസഭ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചത് 60 തെരുവുനായകള്‍ ചത്തെന്നാണ്. എല്ലാദിവസവും ഇത്തരത്തിലുള്ള രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതായും അധികൃതര്‍ പറയുന്നു

pet dog death
Advertisment