കോഴിക്കോട്: കേരളത്തിന്റെ, പൊതുവെയും, മലബാറിന്റെയും, കോഴിക്കോടിന്റെയും പ്രത്യേകിച്ച് തീവണ്ടി യാത്രാദുരിതം അറുതി വരുത്തണമെന്ന് അഭ്യർത്ഥിച്ച് കോഴിക്കോട്ടെ എം.പിമാരായ എം. കെ. രാഘവൻ, എളമരം കരീം, എം. വി.ശ്രേയസ് കുമാർ എന്നിവർക്ക് കോൺഫെഡറേഷൻ ഓഫ് ആൾഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള ഘടകം പ്രസിഡണ്ട് ഷെവലിയാർ സി.ഇ ചാക്കുണ്ണിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ.അയ്യപ്പൻ, സി.വി.ഗീവർ എന്നിവർ നിവേദനം സമർപ്പിച്ചു.
കോവിഡ് 19 മൂലം ആഘോഷങ്ങളില്ലെങ്കിലും ക്രിസ്മസ് - നവവത്സര അവധികാലമായതിനാലും - ശബരിമല സീസണും കണക്കിലെടുത്ത് നിറുത്തലാക്കിയ പാസഞ്ചർ - മെമു ആരംഭിക്കാനും ഉൾപ്പെടെ ബാംഗ്ലൂർ യാത്രകർക്ക് ഏക ആശ്രയമായ കണ്ണൂർ - യെശ്വന്തപുരം നിലനിർത്തുന്നതിനും എം. പി. മാരുടെ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് ആണ് നിവേദനം.
നിവേദനത്തിലെ ആവശ്യങ്ങൾ അടിയന്തരമായി റെയിൽവേ മന്ത്രാലയത്തിലും, ബോർഡിലും, ചെന്നൈ, ബാംഗ്ലൂർ സോണൽ മാനേജർക്കും, ചെന്നൈ ഡിവിഷണൽ മാനേജർ മാർ, തിരുവനന്തപുരം, പാലക്കാട് ഡിവിഷണൽ മാനേജർമാർക്കും സമ്മർദ്ദം ചെലുത്തുമെന്ന് എംപിമാർ ഉറപ്പുനൽകി.