തിരുവനന്തപുരം: സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കേണ്ടെന്ന് സിപിഎം. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രിയെ ചുമതലപ്പെടുത്തി. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. കേന്ദ്രം വര്‍ധിപ്പിച്ച അധിക നികുതി പിന്‍വലിക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.
/sathyam/media/post_attachments/2RCGHy4GqxUSDxDGzN4X.jpg)
കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും പെട്രോള്‍, ഡീസല്‍ വില്‍പനനികുതി കുറയ്ക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തികപ്രതിസന്ധിയാണ് കാരണമായി പറയുന്നത്. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തിരിച്ചുകൊടുക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പരിഹസിച്ചു.
കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തിലും വിലകുറഞ്ഞിട്ടുണ്ടെന്നാണ് ധനമന്ത്രിയുടെ ന്യായീകരണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ ചുവടുപിടിച്ച് പല സംസ്ഥാനങ്ങളും പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി കുറച്ചത് ചൂണ്ടിക്കാണിച്ചപ്പോഴാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്. കേരളം കേന്ദ്രസര്‍ക്കാരിന്‍റെ ചുവടുപിടിച്ച് വിലകുറച്ചെന്നും ബാലഗോപാല്‍ വാദിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us