കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ 32 പൈസയുമാണ് കൂട്ടിയത്.
/sathyam/media/post_attachments/z4CfuzQN87OynRYCpoVx.jpg)
കൊച്ചിയില്‍ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 88.83 രൂപയും ഡീസല്‍ 82.96 രൂപയുമായി ഉയര്‍ന്നു.
അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില കൂടാനുളള പ്രധാന കാരണം. വിലയിടിവ് തടയാന്‍ ഉത്പാദനം കുറയ്ക്കുമെന്ന ഒപെക് രാജ്യങ്ങളുടെ നിലപാടും വില കൂടാനിടയാക്കി.