New Update
ഡല്‍ഹി: ഇന്ത്യയിൽ പെട്രോൾവില ലീറ്ററിന് 100 രൂപ കടന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 100.13 രൂപയായി ഉയർന്നു. ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിലാണ്. ലിറ്ററിന് 91.62 രൂപ. കോട്ടയത്ത് പെട്രോൾ വില 90 കടന്നു.
Advertisment
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ഇന്നലെയും വർധിച്ചു. ബാരലിന് 63.56 ഡോളറായാണ് വില കൂടിയത്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.