Advertisment

ദുരന്തങ്ങളെ മറയാക്കി പിണറായി സർക്കാർ പകൽകൊള്ള നടത്തുന്നു: സി എ മുഹമ്മദ് റഷീദ്

New Update

കയ്പ്പമംഗലം: ദുരന്തങ്ങളെ മറയാക്കി കോടികൾ കട്ടുമുടിക്കുന്ന കൊള്ളസംഘമായി പിണറായി സർക്കാർ അധ:പതിച്ചുവെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.മുസ്ലീം ലീഗ് കയ്പ്പമംഗലം നിയോജക മണ്ഡലം നേതൃത്വയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായി

രുന്നു മുഹമ്മദ് റഷീദ്.

Advertisment

publive-image

ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുന്ന ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ പകൽകൊള്ളയാണ് മുഖ്യമന്ത്രിയും പഞ്ചായത്ത് വകുപ്പ് മന്ത്രിയും നടത്തിയിരിക്കുന്നതെന്ന് ജനത്തിന് ബോധ്യപ്പെട്ടു.

ഈ വൻ അഴിമതിയെക്കുറിച്ച് മാധ്യമങ്ങളും പൗരസമൂഹവും അഭിപ്രായപ്പെടുമ്പോൾ, പാവങ്ങൾക്കുള്ള വീട് ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് ആക്ഷേപിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും സി പി എമ്മും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു

വീട് സ്വപ്നമായി കഴിയുന്നവർക്ക് വീട് നിർമ്മിച്ചു നൽകാൻ ദുബായ് റെഡ് ക്രസന്റ് നൽകിയ പണം അഴിമതി നടത്തിയ മുഖ്യമന്ത്രിയും മന്ത്രി എ സി മൊയ്തീനും പദവികൾ രാജിവെക്കണമെന്നും

മുഹമ്മദ് റഷീദ് ആവശ്യപ്പെട്ടു.

മുസ്ലീം ലീഗ് കയ്പ്പമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് പി ബി താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വൈ. പ്രസിഡണ്ട് പി കെ മുഹമ്മദ്, മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഫ്സൽ, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. ഒ എസ് നഫീസ, നിയോജക മണ്ഡലം വൈ. പ്രസിഡണ്ട് കെ കെ അബ്ദുൽ കരീം മൗലവി, സെക്രട്ടറിമാരായ ടി കെ ഉബൈദ്, ശംസുദ്ദീൻ വാത്യേsത്ത്, വി എം മുഹമ്മദ് ഹനീഫ, പി എം സൈനുദ്ദീൻ, പഞ്ചായത്ത് ഭാരവാഹികളായ പി കെ മുഹമ്മദലി ഹാജി, പി എ സെയ്തുമുഹമ്മദ് ഹാജി, പി എ ജമാലുദ്ദീൻ ഹാജി, വി എ മുഹമ്മദ് റാഫി, കെ എം ഷാനിർ, കെ കെ കബീർ തുടങ്ങിയവർ സംസാരിച്ചു നിയോജക മണ്ഡലം ജന.സെക്രട്ടറി പി കെ ഹംസ സ്വാഗതവും ട്രഷറർ എസ് എ സിദ്ധിക്ക് നന്ദിയും പറഞ്ഞു.

pinarayi govt
Advertisment