കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നമായി അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു.
/sathyam/media/post_attachments/9KLUov7wJPVpFJqqLPph.jpg)
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ജോസഫിന്റെ വാദം. വസ്തുതകള്‍ പരിശോധിക്കാതെയാണ് ചിഹ്നം അനുവദിച്ചതെന്നും ജോസഫിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാനാണ് ജോസഫ് വിഭാഗം തീരുമാനിച്ചതെങ്കിലും പിന്നീട് നാടകീയമായി തീരുമാനം മാറ്റുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനംഗമായിരുന്ന അശോക് ലവാസയുടെ വാദങ്ങളുടെ ചുവടു പിടിച്ചാണ് ജോസഫിന്റെ ഹര്‍ജി. അതിനിടെ കേസില്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കാതെ വിധി പറയരുതെന്ന ആവശ്യവുമായി ജോസ് വിഭാഗവും തടസ്സ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
അങ്ങനെയെങ്കില്‍ ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദത്തിനൊപ്പം ജോസ് വിഭാഗത്തെയും കേള്‍ക്കും. ഇതിനു ശേഷം മാത്രമാകും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് സ്റ്റേ അടക്കമുള്ള നടപടികളിലേക്ക് കോടതി കടക്കൂ എന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.