Advertisment

വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകൾ യാത്രയ്ക് ആവശ്യമാണെന്ന പുതിയ നിയമങ്ങൾ പ്രവാസികള്‍ക്ക് വിലങ്ങുതടിയാകുന്നു - പികെ അൻവർ നഹ

New Update

publive-image

Advertisment

വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകൾ യാത്രയ്ക് ആവശ്യമാണെന്ന പുതിയ നിയമങ്ങൾ മടങ്ങിപ്പോവാൻ ആഗ്രഹിക്കുന്നവർക്ക് വിലങ്ങുതടിയാവുകയാണെന്ന് യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പികെ അൻവർ നഹ. നിലവിൽ വാക്സിൻ ലഭ്യതക്കുറവും 28 ദിവസം കഴിഞ്ഞും പ്രവാസികൾക്ക് രണ്ടാം ഡോസിന് മുൻഗണന ലഭിക്കാത്തതുമെല്ലാമായ പ്രശ്നങ്ങളുണ്ട്.

ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് ഈ പ്രശ്‌നപരിഹാരത്തിന് സംവിധാനമൊരുങ്ങിയിട്ടുണ്ട് എന്നാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരം. controlroomdhskerala@gmail.com എന്ന ഇ മെയിൽ വിലാസവും ആവശ്യക്കാർക്ക പ്രശ്ന പരിഹാരത്തിന് ബന്ധപ്പെടാനായി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസികൾ കൂട്ടത്തോടെ മടക്കയാത്രയ്ക്ക് ശ്രമിച്ചാൽ വിമാനനിരക്കുകളിൽ വലിയ വർദ്ധനവുണ്ടാകും. കുടുംബമായി തിരിച്ചു മടങ്ങേണ്ടവർക്ക ഈ് നിരക്ക് വർധന ഇരുട്ടടിയാവും.

കോവിഡിന്റെ തുടക്കകാലത്ത്‌ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വന്ദേ ഭാരത് ഏകീകൃത യാത്രാ സംവിധാനമാണ് സർക്കാർ ഒരുക്കിയത്. അത് വളരെ പ്രയോജനകരമായിരുന്നു. അതു പോലെ ഈ സമയത്തും നിരക്ക് ഏകീകരിച്ച് ഉചിതമായ പരിഹാരം കാണേണ്ടതാണ്.

യാത്രാവിലക്ക് കാരണം തൊഴിൽ ഇല്ലാതെ മാസങ്ങളായി നാട്ടിൽ ദുരിതത്തിൽ കഴിയേണ്ടി വന്ന പ്രവാസികൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ധ്രുതഗതിയിലുള്ള അനുകൂലനടപടികൾ അനിവാര്യമാണെന്ന് പികെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു.

uae news
Advertisment