Advertisment

ഡിറ്റൻഷൻ സെൻറർ - മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പ് : പികെ ഫിറോസ്

New Update

publive-image

Advertisment

തൃശ്ശൂർ: കേരളത്തിൽ ഡിറ്റൻഷൻ സെന്റർ സ്ഥാപിക്കില്ലെന്ന് വാക്ക് പറയുകയും തുടർഭരണത്തിൽ നടപ്പിലാക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ഓൺലൈനായി ചേർന്ന മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിറ്റൻഷൻ സെന്ററിന് കേരളത്തിലെ നിർവചനം തന്നെയാണ് ആസ്സാമിലും കർണാടകയിലുമുള്ളത്. കേരളം ഇതു നടപ്പിലാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ്. ആർഎസ്എസിന്റെ ഇമ്പ്ലിമെന്റിങ്‌ ഏജൻസിയായി എൽഡിഎഫ് സർക്കാർ മാറുന്നുണ്ടോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും പികെ ഫിറോസ് പറഞ്ഞു.

വിദേശികളായ തടവുകാരുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി മറയാക്കി, സി.എ.എ സമരകാലത്ത് നൽകിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആവർത്തിച്ചുള്ള സി.എ.എ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തടങ്കൽകേന്ദ്രം ഭാവിയിൽ ഉപയോഗപ്പെടുത്തുക കേന്ദ്രത്തിന്റെ പദ്ധതിയ്ക്കുവേണ്ടിയായിരിക്കുമെന്ന ആശങ്കയാണ് ജനങ്ങൾക്കുള്ളതെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എ അബ്ദുൽ കരീം, ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, സംസ്ഥാന പ്രവർത്തക സമിതി അംഗം കെ കെ അഫ്സൽ, ജില്ലാ ഭാരവാഹികളായ കെ കെ സക്കരിയ്യ, എ വി അലി, അഷ്‌കർ കുഴിങ്ങര, ബി വി കെ മുസ്തഫ തങ്ങൾ, വി എസ് ഹസ്സൈനാർ, കെ എച്ച് ജലീൽ, അസീസ് മന്ദലാംകുന്ന്, സാബിർ കടങ്ങോട്, ഷബീർ അലി, പി ജെ ജെഫീക്ക്, ആർ വി ബക്കർ, പി എ ഫഹദ് റഹ്‌മാൻ, ടി എ ഫഹദ്, എ വി ഷജീർ സംസാരിച്ചു.

ജില്ലാ പ്രവർത്തക സമിതി അംഗങ്ങളും പഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറിമാരും വൈറ്റ് ഗാർഡ് ക്യാപ്റ്റൻമാരുമാണ് നേതൃയോഗത്തിൽ പങ്കെടുത്തത്.

thrissur news
Advertisment