മുംബൈ- കൊല്‍ക്കത്ത വിസ്താര എയര്‍ ലൈന്‍സ് വിമാനം ആകാശ ചുഴിയില്‍പ്പെട്ടു; എട്ട് പേര്‍ക്ക് പരുക്ക്‌; അപകടം ലാന്‍ഡിംഗിന് പതിനഞ്ച് മിനിറ്റ് മുമ്പ്‌

ന്യൂസ് ബ്യൂറോ, മുംബൈ
Tuesday, June 8, 2021

കൊല്‍ക്കത്ത: മുംബൈ- കൊല്‍ക്കത്ത വിസ്താര എയര്‍ ലൈന്‍സ് വിമാനം ആകാശ ചുഴിയില്‍പ്പെട്ട് എട്ട് പേര്‍ക്ക് പരുക്ക്. ഒരാളുടെ വലതു കൈക്കും മറ്റൊരാള്‍ക്ക് നട്ടെല്ലിനും സാരമായി പരുക്കേറ്റിട്ടുണ്ട്. ലാന്‍ഡിംഗിന് പതിനഞ്ച് മിനിറ്റ് മുമ്പായിരുന്നു അപകടം. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.

മുംബൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് വരുകയായിരുന്ന യുകെ 775 വിമാനമാണ് ആകാശ ചുഴിയില്‍പ്പെട്ടത്. പരിക്കേറ്റവരെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. 113 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

പരിക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ വെച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

×