/sathyam/media/post_attachments/0Fj3lBzJC79VD2HaGcMK.jpg)
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ചര്‍ച്ച ചെയ്ത് അടിയന്തര പദ്ധതികള്‍ തയ്യാറാക്കണമെന്ന് ആരോഗ്യമന്ത്രാലയത്തോട് പ്രധാനമന്ത്രി. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
വര്‍ഷക്കാലത്തിന് മുന്നോടിയായി ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തില്‍ മൂന്നില്‍ രണ്ടും അഞ്ച് സംസ്ഥാനങ്ങളിലാണുള്ളതെന്നും ഈ സംസ്ഥാനങ്ങളിലെ വന്‍ നഗരങ്ങളില്‍ രോഗം വലിയതോതില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും വിനോദ് പോള്‍ ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us