'പ്രിയ സുഹൃത്ത് ഷിന്‍സോ ആബെയുടെ അനാരോഗ്യത്തെക്കുറിച്ച് കേട്ടപ്പോള്‍ വേദന; വേഗം സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നു'; മോദിയുടെ പ്രതികരണം

New Update

publive-image

ന്യൂഡല്‍ഹി: ഗുരുതര കുടല്‍രോഗം മൂലം ജപ്പാന്‍ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്ന ഷിന്‍സോ ആബെയ്ക്ക് സൗഖ്യം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

‘എന്റെ പ്രിയ സുഹൃത്ത് ഷിൻസോ ആബെയുടെ അനാരോഗ്യത്തെക്കുറിച്ച് കേട്ടപ്പോൾ വേദനയുണ്ട്. സമീപ വർഷങ്ങളിൽ, നിങ്ങളുടെ ബൗദ്ധിക നേതൃത്വവും വ്യക്തിപരമായ പ്രതിബദ്ധതയും ഉപയോഗപ്പെടുത്തി ഇന്ത്യ-ജപ്പാൻ പങ്കാളിത്തം മുമ്പത്തേക്കാൾ ആഴമേറിയതും ശക്തവുമായി. താങ്കൾ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു’.– ആബെയുടെ കൂടെയുള്ള ചിത്രത്തോടൊപ്പം മോദി ട്വിറ്ററിൽ കുറിച്ചു.

Advertisment