സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സഹകരണമാണ് ഇന്ത്യയുടെ വികസനത്തിന് അടിസ്ഥാനം; സമയം പാഴാക്കാനില്ല, രാജ്യം അതിവേ​ഗം പുരോ​ഗമിക്കണമെന്ന് തീരുമാനിച്ചു കഴിഞ്ഞെന്ന് പ്രധാനമന്ത്രി

New Update

ഡല്‍ഹി : രാജ്യം അതിവേ​ഗം പുരോ​ഗമിക്കണമെന്ന് തീരുമാനിച്ചു കഴിഞ്ഞെന്നും സമയം പാഴാക്കാനില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗിന്റെ ആറാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം ഒഴിവാക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഐക്യം വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എങ്ങനെയാണ് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പ്രവര്‍ത്തിച്ചതെന്ന് കോവിഡ് കാലത്ത് നമ്മള്‍ കണ്ടതാണ്. രാജ്യം വിജയിക്കുകയും ലോകത്തിനു മുന്നില്‍ ഇന്ത്യക്ക് മികച്ച പ്രതിച്ഛായ സൃഷ്ടിക്കുന്നതിലും വിജയിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സഹകരണമാണ് ഇന്ത്യയുടെ വികസനത്തിന് അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുത്തിരുന്നില്ല.‌

pm modi pm modi speaks
Advertisment