Advertisment

കമ്മ്യൂണിസ്റ്റ് അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കും : പി.എം.എ സലാം

New Update

publive-image

Advertisment

തൃശ്ശൂര്‍: കോവിഡിന്റെ പേരില്‍ മതവിശ്വാസികളുടെ മേല്‍ കമ്മ്യൂണിസ്റ്റ് അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടകളെ ചെറുത്തുതോല്‍പ്പിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ബിവറേജുകള്‍ക്കും ബാറുകള്‍ക്കും മുന്നില്‍ നൂറുകണക്കിന് മദ്യപന്മാര്‍ മാസ്‌ക് ധരിച്ചും ധരിക്കാതെയും വേണ്ടത്ര അകലം പാലിക്കാതെയും കൂടിനില്‍ക്കുകയാണ്.

അതിന് പൊലീസ് സംരക്ഷണവും നല്‍കുന്നു. ബസുകളില്‍ അറുപതില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നു. എന്നാല്‍ ആരാധാനലായങ്ങളില്‍ വെറും 15 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. കോവിഡ് മഹാമാരിയുടെ ദുരിതങ്ങളില്‍ ജനങ്ങള്‍ക്ക് ഏക ആശ്വാസം ദൈവത്തോടുള്ള വിശ്വാസവും പ്രാര്‍ത്ഥയുമാണ്. അതിന് സമ്മതിക്കാതെ ആരാധാനാലയങ്ങളില്‍ നിന്നും വിശ്വാസികളെ അകറ്റി നിര്‍ത്താമെന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മൂഢരുടെ സ്വര്‍ഗത്തിലാണ്.

publive-image

എല്ലാ മതവിഭാഗത്തിപ്പെട്ട വിശ്വാസികളോടും സര്‍ക്കാര്‍ കാണിക്കുന്ന ഈ അവഗണനയില്‍ മുസ്ലിംലീഗിന് കടുത്ത പ്രതിഷേധമുണ്ട്. ജുമുഅ നമസ്‌കാരത്തിന് കുറഞ്ഞത് 40 വിശ്വാസികളെങ്കിലും വേണം.

അതിനുപോലും അനുവദിക്കാതെ മത വിശ്വാസികള്‍ക്ക് മുറിവേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ടി.പി.ആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ ആരാധനാലയങ്ങളില്‍ കൂടുതല്‍ വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബഹുജന സംഘടനകളെ അണിനിരത്തി വ്യാപകമായി സമരത്തിന് മുസ്ലിംലീഗ് തയ്യാറാകും. അതിന് കേരള സര്‍ക്കാര്‍ മുസ്ലിംലീഗിനെ നിര്‍ബന്ധിതരാക്കരുതെന്ന് പി.എംഎ സലാം മുന്നറിയിപ്പ് നല്‍കി.

ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. ടി എന്‍ പ്രതാപന്‍ എംപി,

പാറമേക്കാവ് ദേവസ്വം സെക്രട്ടറി വി രാജേഷ്, കെ സി ബി സി കെയര്‍ ഹോം സംസ്ഥാന ഡയറക്ടര്‍ ഫാദര്‍ ലിജോ ചിറ്റിലപ്പള്ളി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ ഫൈസി ദേശമംഗലം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് മുനീര്‍ വരന്തരപ്പള്ളി, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, കെഎന്‍എം ജില്ലാ പ്രസിഡന്റ് കെഎന്‍എം ജില്ലാ പ്രസിഡന്റ് പികെ മുഹമ്മദ്, കെഎന്‍എം മര്‍ക്കസുദ്ദവ ജില്ലാ പ്രസിഡണ്ട് കെ അബ്ദുസ്സലാം, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഖാലിദ് കൊരേലി, എം ഇ എസ് സംസ്ഥാന സെക്രട്ടറി കെ കെ കുഞ്ഞുമൊയ്തീന്‍, എംഎസ്എസ് ജില്ലാ പ്രസിഡണ്ട് ടി എസ് നിസാമുദ്ദീന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി എം അമീര്‍, ട്രഷറര്‍ എംപി കുഞ്ഞിക്കോയ തങ്ങള്‍ ഭാരവാഹികളായ ആര്‍ വി അബ്ദുല്‍ റഹീം, എ എസ് എം അസ്ഗ്റലി തങ്ങള്‍, കെ എ ഹാറൂണ്‍ റഷീദ്, എം എ റഷീദ്, പി കെ ഷാഹുല്‍ ഹമീദ്, പി എ ഷാഹുല്‍ ഹമീദ്, സി എ ജാഫര്‍ സാദിഖ്, ഉസ്മാന്‍ കല്ലാട്ടയില്‍, ഗഫൂര്‍ കടങ്ങോട്, ആര്‍.പി. ബഷീര്‍, ഐ ഐ അബ്ദുല്‍ മജീദ്, സി എ അബ്ദുട്ടി ഹാജി, എസ് ടി യു ജില്ലാ പ്രസിഡന്റ് പി എ അബ്ദുല്‍ സലാം, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി ഇ എസ് സഗീര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ എം സനൗഫല്‍, എം എസ് എഫ് ജില്ലാ പ്രസിഡന്റ് അല്‍ റസിന്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി കെ അഷ്റഫ് അലി, ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യന്‍ വട്ടേക്കാട് കെഎംസിസി ജിസിസി പ്രതിനിധികളായ ശംസുദ്ധീന്‍ വൈകോചിറ -ഖത്തര്‍, കുഞ്ഞിമുഹമ്മദ് എടക്കഴിയൂര്‍ അബുദാബി, പി കെ അബ്ദുറഹീം ദമാം മുഹമ്മദ് അന്‍വര്‍ - മസ്‌കറ്റ് അബ്ദുള്ള കിള്ളിമംഗലം-ബുറൈദ എന്നിവര്‍ പ്രസംഗിച്ചു.

muslim league
Advertisment