Advertisment

ഇന്ത്യയില്‍ പോക്കോ എം 3 പ്രോ 5ജി വില്‍പ്പന ഇന്ന്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

 

കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ച പോക്കോ എം 3 പ്രോ 5 ജി ഇന്ന് വില്‍പ്പനയ്ക്കെത്തി. ഫ്‌ലിപ്പ്കാര്‍ട്ട് വെബ്സൈറ്റില്‍ പോക്കോ എം 3 പ്രോ സ്മാര്‍ട്‌ഫോണ്‍ വാങ്ങാവുന്നതാണ്.

പോക്കോ എം 3 പ്രോയ്ക്ക് 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലുകള്‍ ഉള്‍പ്പെടുന്നു. പോക്കോ എം 3 പ്രോയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയാണ് വില വരുന്നത്. പോക്കോ എം 3 പ്രോയുടെ ടോപ്പ് എന്‍ഡ് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയും വില വരുന്നു. ആമുഖ ഓഫറിന്റെ ഭാഗമായി പോക്കോ എം 3 പ്രോ 4 ജിബി റാം മോഡലിന് ഇന്ന് 13,499 രൂപയും 6 ജിബി റാം മോഡലിന് 15,499 രൂപയുമാണ് വില വരുന്നത്.

ഡ്യുവല്‍ നാനോ സിമ്മുള്ള പോക്കോ എം 3 പ്രോ 5 ജി ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, ഡൈനാമിക് സ്വിച്ച് ഫീച്ചര്‍, 91 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷിയോ, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് സുരക്ഷാ എന്നിവയുള്ള 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി + ഹോള്‍-പഞ്ച് ഡിസ്പ്ലേയാണ് ഈ ഹാന്‍ഡ്സെറ്റിന് നല്‍കിയിട്ടുള്ളത്. മീഡിയടെക്ക് ഡൈമെന്‍സിറ്റി 700 SoC പ്രോസസര്‍, മാലി-ജി 57 ജിപിയു, 6 ജിബി റാം, 128 ജിബി വരെ യുഎഫ്എസ് 2.2 ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുമായാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമുള്ള പോക്കോ എം 3 പ്രോ 5 ജിയില്‍ 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത് 8 മെഗാപിക്‌സല്‍ ക്യാമറ സെന്‍ട്രല്‍ ഹോള്‍-പഞ്ച് കട്ട്ഔട്ടില്‍ സ്ഥാപിച്ചിരിക്കുന്നു. പോക്കോ എം 3 പ്രോ 5 ജിയിലും എഐ ഫെയ്‌സ് അണ്‍ലോക്കിലും സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണിന് മറ്റൊരു പ്രത്യകത.

MOBILE technology poco m3 pro
Advertisment