Advertisment

വികസനരാക്ഷസൻ (കവിത)

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

നാടായ നാടെല്ലാം വെട്ടിതുറക്കുന്നു

കാടായ കാടെല്ലാം വെട്ടി തെളിക്കുന്നു

വന്മരകൂട്ടങ്ങൾ പിഴുതെറിഞ്ഞീടുന്നു

കാട്ടിലെ ജന്തുക്കൾ പലായനം ചെയ്തു

നാട്ടിലേക്കയ്യയോ എത്തിടുന്നു

നാടിൻറെ മാറ് പിളർന്നിടാനെത്തുന്നു

ഹുങ്കാര ശബ്ദത്തോടിനടക്കുന്നു

യന്ത്രങ്ങളും പിന്നെ വാഹനകൂട്ടവും

കിട്ടുന്നതൊക്കെ കൈക്കലാക്കി

ഓടുന്നു മർത്യരോ തെരുവിലേക്ക്

കാലങ്ങളേറെ പാർത്തൊരു വീടിന്നു

അന്യമായി മാറുന്നു പാർക്കാനിടം തേടുന്നു

കാലങ്ങളേറെ ഞാൻ പോറ്റിയ മണ്ണിന്നു

കുഴിച്ചു മറിക്കുന്നു ,നാട്ടുന്നു കോൺഗ്രീറ്റ്

തൂണുകൾ എൻ വിളകളോ മണ്ണിട്ട് മൂടുന്നു

കാലങ്ങളേറെ ഞാൻ കാത്തൊരു തണ്ണീർത്തടം

കുത്തിമറിച്ചു ഊറ്റിടുന്നു വെള്ളം എല്ലാം

വെള്ളത്തിൽ വാണിടും ജന്തുജാലങ്ങളോ

മണ്ണിൽ കിടന്നു പിടക്കുന്നു പിന്നെ നിശ്ചലം

സസ്യജാലങ്ങളോ വെട്ടിചാമ്പലാക്കീടുന്നു

വന്യജീവികൾ തൻ കൂടാരമാം വനങ്ങളെ

വെട്ടിമുറിച്ചു,തായ്‌വേരറുത്തു,ചില്ലകൾ കത്തിച്ചു

ചില്ലയിൽ വാണീടും പക്ഷിമൃഗാദികൾ

ഓടി മറഞ്ഞെങ്ങോ മണ്ണിൽ വീണിടും തൻ കുഞ്ഞിനെ

ദൂരത്തു നിന്നുനോക്കിയിട്ടമ്പോ പ്രാകിടുന്നു

അരുവികൾ ,തോടുകൾ പുഴകളും നദികളും

പിന്നന്നം വിളമ്പും നെല്പാടശേഖരം

അന്നം വിളയുന്ന കൃഷിഭൂമിയെല്ലാം

കുത്തിമലർത്തി വരുന്നൊരു രാക്ഷസൻ

വികസനമെന്നോമനപേരുള്ളവൻ

Advertisment