Advertisment

ഇഷ്ടം (കവിത)

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

ടുവിൽ എനിക്ക് വേണ്ടി എന്തെന്തു തിക്കും തിരക്കു മായിരുന്നു

പുതു മുണ്ടുടുപ്പിക്കാൻ

കുറി തൊടുവിക്കാൻ

ദിശനോക്കി

പായ വിരിക്കാൻ

എന്തൊരു ശുഷ്ക്കാന്തിയായിരുന്നു

എങ്ങനെയെങ്കിലും വസ്ത്രം ധരിച്ചവൻ

എവിടെയെങ്കിലും

കിടന്നുറങ്ങിയവൻ

മരിച്ചു കിടക്കുന്നവനാണെന്ന

ബോധമില്ലാതെ

സന്തോഷം കൊണ്ട്

ഏങ്ങിയേങ്ങി കരഞ്ഞു

എന്റെ വീടിനുമുമ്പിൽ പന്തൽ കെട്ടാൻ

മരിച്ചു കിടക്കുന്നവനെ

കാണാൻ

വരുന്നവർക്ക്

വിരുന്നൊരുക്കാൻ

സ്വീകരിക്കാൻ

എന്തൊരു സ്നേഹം

ഞാനാകെ സന്തോഷം കൊണ്ട് വീർപ്പു മുട്ടി

മരിച്ചു കഴിഞ്ഞപ്പോളല്ലേ

ഞാനെന്റെ വിലയറിഞ്ഞത്

അപ്പൊ മാത്രം

Advertisment